image

25 July 2024 5:30 AM GMT

Gold

സ്വര്‍ണവില വീണ്ടും താഴോട്ട്

MyFin Desk

സ്വര്‍ണവില വീണ്ടും താഴോട്ട്
X

Summary

  • ഗ്രാമിന് 95 രൂപയുടെ കുറവ്
  • പവന് 760 രൂപ കുറഞ്ഞ് 51200 രൂപയായി


ബജറ്റിനുശേഷം വിലയിടിവു രേഖപ്പെടുത്തിയ സ്വര്‍ണത്തിന്

പക്ഷേ ഇന്നലെ ചലനമുണ്ടായില്ല.

എന്നാല്‍ ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഗ്രാമിന് 95 രൂപയുടെ കുറവാണ്

വിപണിയില്‍ രേഖപ്പെടുത്തിയത്.

ഇപ്പോള്‍ ഗ്രാമിന് 6400 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇതോടെ പവന് 760 രൂപ കുറഞ്ഞ് 51200 രൂപയായി.

മെയ്മാസം 20 ന് സംസ്ഥാനത്ത് സ്വര്‍ണവില പവന് 55120 രൂപയായിരുന്നു. ഇതായിരുന്ന സംസ്ഥാനത്തെ റെക്കോര്‍ഡ് വില.

ഈ വില പരിഗണിക്കുമ്പോള്‍ പവന് 3920 രൂപയുടെ കുറവാണ്

സംഭവിച്ചിരിക്കുന്നത്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് ഇന്ന് 85 രൂപയുടെ കുറവുണ്ടായി.

ഗ്രാമിന് 5310 രൂപയാണ് ഇന്നത്തെ വിപണി വില.

വെള്ളിവില ഗ്രാമിന് മൂന്നു രൂപ താഴേക്കിറങ്ങി.

89 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്.