image

17 Oct 2023 6:23 AM GMT

Gold

സ്വർണം വീണ്ടും താഴേക്ക്

MyFin Desk

Gold prices traded lower in morning trade in the domestic futures market on Wednesday, mirroring the global trend
X

Summary

വെള്ളിവിലയിലും ഇന്ന് ഇടിവ്


സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില ഗ്രാമിന് 15 രൂപയുടെ ഇടിവോടെ 5495 രൂപയില്‍ എത്തി. ഇന്നലെ 31 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് ഇന്ന് 120 രൂപയുടെ ഇടിവോടെ 43,960 രൂപ. ശനിയാഴ്ച ഗ്രാമിന് ഒറ്റയടിക്ക് 140 രൂപയുടെ വര്‍ധന പ്രകടമായിരുന്നു. ഇതിനു പിന്നാലെ ഞായറാഴ്ചയും 1 രൂപ വര്‍ധിച്ചു. ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം തുടരുന്നതിനിടെ കൂടുതല്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് എത്തിയതായിരുന്നു ഈ കുതിപ്പിന് ഇടയാക്കിയത്.

24 കാരറ്റ് സ്വര്‍ണത്തിന്‍റെ വിലയിലും ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 50 രൂപയുടെ ഇടിവോടെ 5995 രൂപ , പവന് 400 രൂപയുടെ ഇടിവോടെ 47,960 രൂപ.

ആഗോള തലത്തില്‍ ഔണ്‍സിന് 1,912-1922 ഡോളര്‍ എന്ന തലത്തിലാണ് സ്വര്‍ണം വിനിമയം നടക്കുന്നത്. ജൂലൈയിലും ഓഗസ്റ്റിലും സെപ്റ്റംബര്‍ ആദ്യ പകുതിയിലും പൊതുവേ ചാഞ്ചാട്ടമാണ് സ്വര്‍ണ വിലയില്‍ കണ്ടത്. എന്നാല്‍ സെപ്റ്റംബര്‍ അവസാന ദിനങ്ങള്‍ മുതല്‍ തുടര്‍ച്ചയായ ഇടിവ് പ്രകടമാകുകയായിരുന്നു. ഇത് ഒക്റ്റോബറിന്‍റെ ആദ്യ ദിനങ്ങളിലും തുടര്‍ന്നു. എന്നാല്‍ പിന്നീട് ഉയര്‍ച്ചയിലേക്ക് നീങ്ങി.

സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം വെള്ളിയുടെ വില 50 പൈസയുടെ ഇടിവോടെ 77 രൂപയാണ്. എട്ട് ഗ്രാം വെള്ളിക്ക് 616 രൂപയാണ് വില. ഒരു ഡോളറിന് 83.25 രൂപ എന്ന നിലയിലാണ് ഇന്ന് കറന്‍സി വിനിമയം പുരോഗമിക്കുന്നത്.