image

30 Nov 2023 5:29 AM GMT

Gold

റെക്കോഡ് വിലയില്‍ നിന്ന് ഇറങ്ങി; 46,000 കൈവിടാതെ സ്വര്‍ണം

MyFin Desk

റെക്കോഡ് വിലയില്‍ നിന്ന് ഇറങ്ങി;  46,000 കൈവിടാതെ സ്വര്‍ണം
X

Summary

  • ആഗോള തലത്തില്‍ ഔണ്‍സിന് 2042 -2047 ഡോളര്‍
  • സംസ്ഥാനത്തെ വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല


ഇന്നലെ പവന് 46,000 രൂപ എന്ന നാഴികക്കല്ല് പിന്നിട്ട്, പുതിയ റെക്കോഡ് ഉയരം കൈവരിച്ച സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ ഇന്നത്തെ വില 60 രൂപയുടെ ഇടിവോടെ 5750 രൂപയാണ്, പവന് 480 രൂപയുടെ ഇടിവോടെ 46,000 രൂപ. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപയുടെ ഇടിവോടെ 6273 രൂപയാണ് ഇന്നത്തെ വില, പവന് 520 രൂപയുടെ ഇടിവോടെ 50,184 രൂപ.

യുഎസിലെ പുതിയ സാമ്പത്തിക ഡാറ്റകള്‍ പണപ്പെരുപ്പം കുറയുന്നതിന്‍റെ സൂചനകള്‍ കാണിച്ചത്, ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ തന്നെ കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ ശക്തമാക്കി. ഇതിനൊപ്പം ചൈനയില്‍ പകര്‍ച്ചപ്പനി പടര്‍ന്നു കയറിയതുമാണ് സ്വര്‍ണത്തെ പുതിയ ഉയരങ്ങളിലെത്തിച്ചത്. ആഗോള തലത്തില്‍ ഔണ്‍സിന് 2042 -2047 ഡോളര്‍ എന്ന നിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

സ്വര്‍ണത്തിന് മാര്‍ച്ച് അവസാനം മുതല്‍ മേയ് പകുതി വരെ വലിയ മുന്നേറ്റം പ്രകടമായിരുന്നു. ഈ വലിയ കുതിപ്പിന് ശേഷം പിന്നീട് താഴോട്ടിറങ്ങിയ സ്വര്‍ണം ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു. സെപ്റ്റംബറിലും ഒക്റ്റോബറിന്റെ തുടക്കത്തിലും സ്വര്‍ണം ഇടിവിലേക്ക് നീങ്ങി. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണീയത ഉയര്‍ന്നതാണ് തുടര്‍ന്ന് സ്വര്‍ണ വിലയെ റെക്കൊഡ് ഉയരത്തിലേക്ക് എത്തിച്ചത്. നവംബര്‍ തുടക്കം മുതല്‍ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ കാണാനാകുന്നത്. എന്നാല്‍ നവംബര്‍ രണ്ടാം പകുതിയില്‍ കുത്തനെയുള്ള കയറ്റമാണ് കാണാനാകുന്നത്.

സംസ്ഥാനത്തെ വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 82.20 രൂപയാണ് ഇന്നത്തെ വില, എട്ട് ഗ്രാം വെള്ളിക്ക് 657.60 രൂപ. ഡോളറിനെതിരേ രൂപ ദുര്‍ബലമായി തുടരുകയാണ്. 1 ഡോളറിന് 83.36 രൂപ എന്ന നിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.