image

29 Dec 2023 8:36 AM GMT

Gold

റെക്കോര്‍ഡ് വിലയില്‍ നിന്ന് താഴോട്ടിറങ്ങി സ്വർണം

MyFin Desk

Gold Chart 29-12-23
X

Summary

  • ഈ വര്‍ഷx 14 തവണ സ്വര്‍ണ വില റെക്കോഡ് തിരുത്തി
  • സ്വര്‍ണത്തിന് ആഗോളവിലയില്‍ വലിയ ചലനമില്ല
  • വെള്ളിവിലയിലും ഇന്ന് ഇടിവ്


റെക്കോര്‍ഡ് വിലയില്‍ നിന്ന് താഴോട്ടിറങ്ങി സംസ്ഥാനത്തെ സ്വര്‍ണവില. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപയുടെ ഇടിവോടെ 5855 രൂപയാണ് ഇന്നത്തെ വില. പവന്‍ വില 280 രൂപയുടെ ഇടിവോടെ 46,840 രൂപയില്‍ എത്തി. ഇന്നലെ ഗ്രാമിന് 5885 രൂപ എന്ന റെക്കോഡ് നിലയിലായിരുന്നു സ്വര്‍ണം. ഈ വര്‍ഷത്തില്‍ 14 തവണയാണ് സ്വര്‍ണ വില റെക്കോഡ് തിരുത്തിയത്.

24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 38 രൂപയുടെ വര്‍ധനയോടെ 6387 രൂപയാണ് വില, പവന് 304 രൂപയുടെ വര്‍ധനയോടെ 51,096 രൂപ. ആഗോള തലത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് കാര്യമായ മാറ്റമില്ല, ഒരു ഔണ്‍സിന് 2070 ഡോളറിനടുത്താണ് വില.

സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഒരു ഗ്രാം വെള്ളിക്ക് 1.30 രൂപ ഇടിവോടെ 79.70 രൂപയാണ് ഇന്നത്തെ വില