image

7 Nov 2023 5:19 AM GMT

Gold

സ്വര്‍ണ വില ഇന്നും താഴോട്ട്

MyFin Desk

Gold prices Today | ഇന്നത്തെ സ്വർണ വില
X

Summary

  • യുഎസ് ബോണ്ട് യീല്‍ഡുകളില്‍ നേരിയ വര്‍ധന
  • രൂപ ദുര്‍ബലമായി തുടരുന്നു


സ്വര്‍ണ വില തുടര്‍ച്ചയായ മൂന്നാം ദിവസത്തിലും ഇടിഞ്ഞു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 10 രൂപ കുറഞ്ഞ് 5625 രൂപയായി, പവന് ഇന്ന് 80 രൂപ കുറഞ്ഞ് 45,000 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 11 രൂപ കുറഞ്ഞ് 6,136 രൂപയാണ്. പവന് 88 രൂപ കുറഞ്ഞ് 49,088 രൂപ.

യുഎസ് ബോണ്ട് യീല്‍ഡില്‍ നേരിയ വര്‍ധനയുണ്ടായതിനെ തുടര്‍ന്ന് ആഗോള തലത്തിലും ഇന്ന് സ്വര്‍ണവില താഴോട്ടിറങ്ങിയിട്ടുണ്ട്. ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനായി നിക്ഷേപകര്‍ ജാഗ്രത പാലിക്കുകയാണ്. ഔണ്‍സിന് 1972 -1979 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സ്വര്‍ണത്തിന് മാര്‍ച്ച് അവസാനം മുതല്‍ മേയ് പകുതി വരെ വലിയ മുന്നേറ്റം പ്രകടമായിരുന്നു. ഈ വലിയ കുതിപ്പിന് ശേഷം പിന്നീട് താഴോട്ടിറങ്ങിയ സ്വര്‍ണം ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു. സെപ്റ്റംബറിലും ഒക്‌റ്റോബറിന്റെ തുടക്കത്തിലും സ്വര്‍ണം ഇടിവിലേക്ക് നീങ്ങി. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണീയത ഉയര്‍ന്നതാണ് തുടര്‍ന്ന് സ്വര്‍ണ വിലയെ റെക്കൊഡ് ഉയരത്തിലേക്ക് എത്തിച്ചത്. നവംബര്‍ തുടക്കം മുതല്‍ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ കാണാനാകുന്നത്.

വെള്ളി വിലയിലും ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഗ്രാമിന് 70 പൈസ ഇടിഞ്ഞ് 77.50 രൂപയായി. എട്ട് ഗ്രാമിന് 5.60 രൂപ താഴ്ന്ന് 620 രൂപയിലെത്തി. ഒരു ഡോളറിനെതിരേ 83.25 രൂപ എന്ന നിലയിലാണ് കറന്‍സി വിനിമയം നടക്കുന്നത്