image

4 Oct 2023 5:53 AM GMT

Gold

താഴോട്ടിറക്കം തുടർന്ന് സ്വർണം

MyFin Desk

gold price updation
X

Summary

  • ആറു മാസങ്ങള്‍ക്കിടയിലെ താഴ്ന്ന നിലയിലാണ് ഇപ്പോള്‍ സ്വര്‍ണവില


സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്. ഇതിനുമുമ്പ് 8 ദിവസങ്ങളിലായി 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വിലയില്‍ 235 രൂപയുടെയും പവന്‍റെ വിലയില്‍ 1880 രൂപയുടെയും ഇടിവുണ്ടായിരുന്നു. ഇന്ന് 1 രൂപയുടെ ഇടിവോടെ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 5259 രൂപയാണ്, പവന് 8 രൂപയുടെ ഇടിവോടെ 42 ,072 രൂപ. ആറു മാസങ്ങള്‍ക്കിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണിപ്പോള്‍ സ്വര്‍ണം ഉള്ളത്.

ആഗോള തലത്തില്‍ യുഎസ് ഡോളര്‍ ശക്തി പ്രാപിച്ചതും യുഎസ് ബോണ്ടുകളിലെ ആദായം ഉയര്‍ന്നു നില്‍ക്കുന്നതും അല്‍പ്പ ദിവസങ്ങളായി സ്വര്‍ണത്തിന് തിരിച്ചടി നല്‍കുകയാണ്. പലിശ നിരക്കുകള്‍ സംബന്ധിച്ച ആശങ്കകള്‍ ശക്തമായതും ഇതിന് ആക്കം കൂട്ടി. ഇന്ന് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 1 രൂപയുടെ ഇടിവോടെ 5731 രൂപയിലെത്തി, പവന് 8 രൂപയുടെ ഇടിവോടെ 45,896 രൂപയാണ്.

ആഗോള തലത്തില്‍ ഔണ്‍സിന് 1,819-1825 ഡോളര്‍ എന്ന തലത്തിലാണ് സ്വര്‍ണം വിനിമയം നടക്കുന്നത്. ജൂലൈയിലും ഓഗസ്റ്റിലും സെപ്റ്റംബര്‍ ആദ്യ പകുതിയിലും പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്. എന്നാല്‍ സെപ്റ്റംബര്‍ അവസാന ദിനങ്ങളില്‍ തുടര്‍ച്ചയായ ഇടിവ് പ്രകടമാകുകയായിരുന്നു. ഇത് ഒക്റ്റോബറിലും തുടരുകയാണ്.

സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് ഇടിവാണ് . ഒരു ഗ്രാം വെള്ളിയുടെ വില 40 പൈസയുടെ ഇടിവോടെ 73.10 രൂപയിലെത്തി. എട്ട് ഗ്രാം വെള്ളിക്ക് 584.80 രൂപയാണ് വില. ഒരു ഡോളറിന് 83.23 രൂപ എന്ന നിലയിലാണ് ഇന്ന് കറന്‍സി വിനിമയം പുരോഗമിക്കുന്നത്.