2 Sep 2024 5:06 AM GMT
Summary
- ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്
- പവന്‍ 53360 രൂപയിലെത്തി
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും ഇടിഞ്ഞു.
ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്.
തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിപണിയില്‍ വിലയിടിവ് ഉണ്ടാകുന്നത്.
സ്വര്‍ണം ഗ്രാമിന് 6670 രൂപ എന്ന നിരക്കിലാണ് ഇന്ന് വിപണിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.
പവന് 200 രൂപ കുറഞ്ഞ് 53360 രൂപ എന്ന നിരക്കിലുമെത്തി.
ബള്‍ക്കായി സ്വര്‍ണം വാങ്ങുന്നവര്‍ക്ക് തുടര്‍ച്ചയായി ഉണ്ടാകുന്ന വിലക്കുറവ് ഒരു അനുഗ്രഹമായി മാറിയിരിക്കുകയാണ്.
വിവാഹ പാര്‍ട്ടികള്‍ക്കും മറ്റും അന്നത്തെ വിലയില്‍ സ്വര്‍ണം ബുക്കുചെയ്യാനുള്ള സൗകര്യവും ഇന്ന് ലഭ്യമാണ്.
ഇത് വിലക്കയറ്റത്തെ ചെറുക്കുന്നതിന് സഹായിക്കും.
18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്.
ഗ്രാമിന് 5530 രൂപ എന്നതാണ് ഇന്നത്തെവിപണി വില.
വെള്ളിവിലയില്‍ ഒരു രൂപയുടെ കുറവും രേഖപ്പെടുത്തി.
നിലവില്‍ ഗ്രാമിന് 90 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.