3 Nov 2023 5:49 AM GMT
Summary
- സ്വര്‍ണ വിലയിലെ വര്‍ധന തുടര്‍ച്ചയായ രണ്ടാം ദിനത്തില്‍
- വെള്ളി വിലയില്‍ ഇന്ന് രേഖപ്പെടുത്തിയത് ഇടിവ്
സംസ്ഥാനത്തെ സ്വര്‍ണവില ഇന്ന് വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായ മൂന്നു ദിവസങ്ങളിലെ ഇടിവിന് ശേഷം ഇന്നലെയും വില ഉയര്‍ന്നിരുന്നു. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്റെ വില 10 രൂപയുടെ വര്‍ധനയോടെ 5660 രൂപയാണ്. പവന് 80 രൂപയുടെ വര്‍ധനയോടെ 45,280 രൂപയാണ് ഇന്നത്തെ വില. ദിവസങ്ങളോളം നീണ്ട കുതിപ്പിലൂടെ ഇക്കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും പുതിയ സര്‍വകാല റെക്കോഡില്‍ സ്വര്‍ണ വില എത്തിയിരുന്നു.
24 കാരറ്റ് സ്വര്‍ണം ഗ്രാമിന്റെ വില ഇന്ന് 11 രൂപയുടെ വര്‍ധനയോടെ 6175 രൂപയില്‍ എത്തി. 24 കാരറ്റ് പവന് 88 രൂപയുടെ വര്‍ധനയോടെ 49,400 രൂപയാണ് ഇന്നത്തെ വില. സ്വര്‍ണത്തിന് മാര്‍ച്ച് അവസാനം മുതല്‍ മേയ് പകുതി വരെ വലിയ മുന്നേറ്റം പ്രകടമായിരുന്നു. ഈ വലിയ കുതിപ്പിന് ശേഷം പിന്നീട് താഴോട്ടിറങ്ങിയ സ്വര്‍ണം ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു. സെപ്റ്റംബറിലും ഒക്റ്റോബറിന്റെ തുടക്കത്തിലും സ്വര്‍ണം ഇടിവിലേക്ക് നീങ്ങി. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണീയത ഉയര്‍ന്നതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ വിലയെ മുന്നോട്ടു നയിച്ചത്.
ആഗോള തലത്തിലും സ്വര്‍ണ വില ഇന്ന് മുന്നേറ്റം പ്രകടമാക്കുകയാണ്, ഔണ്‍സിന് 1983-1988 ഡോളര്‍ എന്ന നിലയിലാണ് വിനിമയം നടക്കുന്നത്.
വെള്ളിവിലയില്‍ ഇന്ന് സംസ്ഥാനത്ത് ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 70 പൈസയുടെ ഇടിവോടെ ഒരു ഗ്രാം വെള്ളിയുടെ വില 77 രൂപയിലെത്തി. 8 ഗ്രാം വെള്ളിക്ക് 616 രൂപയാണ്. ഒരു ഡോളറിന് 83.25 രൂപ എന്ന നിലയിലാണ് കറന്‍സി വിനിമയം പുരോഗമിക്കുന്നത്.