21 Nov 2023 5:23 AM
സംസ്ഥാനത്തെ സ്വര്‍ണ വില ഇന്ന് ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് വര്‍ധിച്ചു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപയുടെ വര്‍ധനയോടെ 5,685 രൂപയാണ് ഇന്നത്തെ വില. പവന് 280 രൂപയുടെ വര്‍ധനയോടെ 45,480 രൂപ. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 38 രൂപയുടെ വര്‍ധനയോടെ 6,202 രൂപയാണ് ഇന്നത്തെ വില, പവന് 304 രൂപ താഴ്ന്ന് 49,616 രൂപ.
യുഎസ് ബോണ്ട് ആദായത്തിലും ഡോളര്‍ സൂചികയിലും ഉണ്ടായിട്ടുള്ള തുടര്‍ച്ചയായ ഇടിവ് ആഗോള തലത്തില്‍ സ്വര്‍ണത്തിന് കരുത്തായിട്ടുണ്ട്. യുഎസ് ഫെഡ് റിസര്‍വ് അധികം താമസിയാതെ പലിശ നിരക്കുകള്‍ താഴ്ത്തുമെന്ന പ്രതീക്ഷയും നിക്ഷേപകരെ ആകര്‍ഷിക്കുന്നു. ഔണ്‍സിന് 1992 ഡോളര്‍ എന്ന നിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണത്തിന് മാര്‍ച്ച് അവസാനം മുതല്‍ മേയ് പകുതി വരെ വലിയ മുന്നേറ്റം പ്രകടമായിരുന്നു. ഈ വലിയ കുതിപ്പിന് ശേഷം പിന്നീട് താഴോട്ടിറങ്ങിയ സ്വര്‍ണം ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു. സെപ്റ്റംബറിലും ഒക്‌റ്റോബറിന്റെ തുടക്കത്തിലും സ്വര്‍ണം ഇടിവിലേക്ക് നീങ്ങി. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണീയത ഉയര്‍ന്നതാണ് തുടര്‍ന്ന് സ്വര്‍ണ വിലയെ റെക്കൊഡ് ഉയരത്തിലേക്ക് എത്തിച്ചത്. നവംബര്‍ തുടക്കം മുതല്‍ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ കാണാനാകുന്നത്.
സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് വര്‍ധന പ്രകടമാണ്. വെള്ളി ഗ്രാമിന് 40 പൈസയുടെ വര്‍ധനയോടെ 79.40 രൂപയാണ് ഇന്നത്തെ വില. പവന് 3.20 രൂപയുടെ വര്‍ധനയോടെ 635 .20 രൂപയാണ്. ഒരു ഡോളറിന് 83.27 രൂപ എന്ന നിലയിലാണ് കറന്‍സി വിനിമയം നടക്കുന്നത്.