21 Sept 2024 10:49 AM IST
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ഇന്ന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കൂടിയത്. ഇതോടെ സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 55,680 രൂപയാണ് വില. ഗ്രാമിന് 6960 രൂപയും. ഇന്നലെ സ്വർണവില പവന് 480 രൂപ കൂടിയിരുന്നു. രണ്ടു ദിവസത്തിനിടെ 1080 രൂപയാണ് വർധിച്ചത്. സെപ്റ്റംബർ മാസത്തിൽ സ്വർണവില താഴുമെന്ന് കരുതിയിരുന്നവർക്ക് ആശങ്ക പടർത്തിക്കൊണ്ടാണ് സംസ്ഥാനത്ത് നിരക്ക് കുത്തനെ ഉയർന്നത്. പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് ഇപ്പോൾ വിലവർധനവ് ഉണ്ടായിരിക്കുന്നത്.
വെള്ളി വില
സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 96 രൂപയും കിലോഗ്രാമിന് 96,000 രൂപയുമാണ് വില.