image

18 March 2025 10:35 AM IST

Gold

പൊന്നിന് തീവില; പവന് 66000 രൂപ!

MyFin Desk

gold price updation 18 03 25
X

Summary

  • പവന് വര്‍ധിച്ചത് 320 രൂപ
  • സ്വര്‍ണം ഗ്രാമിന് 8250 രൂപ
  • പവന്‍ 66000 രൂപ


സംസ്ഥാനത്ത് സ്വര്‍ണവില 66000-ത്തിലെത്തി. സ്വര്‍ണവിലയില്‍ അസാധ്യമായ സംഖ്യകള്‍ എല്ലാം അനായാസം മറികടക്കുന്ന കാഴ്ചയാണ് അടുത്ത കാലത്ത് കണ്ടുകൊണ്ടിരിക്കുന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഈ വര്‍ധനവോടെ സ്വര്‍ണം ഗ്രാമിന് 8250 രൂപയും പവന് 66000 രൂപയിലുമെത്തി. ഇന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡാണ്.

അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണവില കുതിച്ചുയര്‍ന്നതും സാമ്പത്തിക അനിശ്ചിതത്വങ്ങളുമാണ് വിലവര്‍ധനവിന് പ്രധാന കാരണം. കൂടാതെ ഇസ്രയേല്‍ ഗാസയില്‍ ആക്രമണം അഴിച്ചുവിട്ടതോടെ പശ്ചിമേഷ്യയിലെ സമാധാന കരാര്‍ എന്നത് വീണ്ടും തകര്‍ന്നു. ഇതും വിപയില്‍ പൊന്നിന്റെ കരുത്ത് വര്‍ധിപ്പിച്ചു. ഡോളറിന് തിളക്കം കുറയുന്നതും സ്വര്‍ണത്തിന് കരുത്തായി.

അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 3004 ഡോളര്‍ വരെയെത്തി. ഇനിയും വില ഉയരുമെന്നാണ് വിപണി നല്‍കുന്ന സൂചനകള്‍.

18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചു. ഗ്രാമിന് 30 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഗ്രാമിന് 6790 രൂപയിലാണ് ഇന്ന് വ്യാപാരം. വെള്ളിവിലയും ഇന്ന് വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 111 രൂപയ്ക്കാണ് വ്യാപാരം മുന്നേറുന്നത്.

ഡോ. ബി. ഗോവിന്ദന്‍ നയിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വിഭാഗത്തിലെ ഷോറൂമുകളില്‍ 18 കാരറ്റ് സ്വര്‍ണവിലക്ക് വ്യത്യാസമുണ്ട്. ഗ്രാമിന് 6810 രൂപയിലാണ് വ്യാപാരം.

പുതിയ സംഭവവികാസങ്ങില്‍ സ്വര്‍ണവില കുറയാനുള്ള കാരണങ്ങള്‍ കാണുന്നില്ലന്നും, ഉയരാനുള്ള സാധ്യതകള്‍ ഏറെയാണെന്നുമുള്ള സൂചനകള്‍ ആണ് വരുന്നത്. ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഇന്ന് വാങ്ങണമെങ്കില്‍ 71500 രൂപയോളം നല്‍കേണ്ടിവരും.