image

9 Jan 2025 9:17 AM GMT

Gold

സ്വര്‍ണക്കണക്കില്‍ കേന്ദ്രത്തിന് തെറ്റുപറ്റി; തിരുത്തിയപ്പോള്‍ വ്യാപാരക്കമ്മി കുറഞ്ഞു

MyFin Desk

സ്വര്‍ണക്കണക്കില്‍ കേന്ദ്രത്തിന് തെറ്റുപറ്റി;  തിരുത്തിയപ്പോള്‍ വ്യാപാരക്കമ്മി കുറഞ്ഞു
X

Summary

  • നവംബറിലെ സ്വര്‍ണ ഇറക്കുമതി 14.86 ബില്യണ്‍ ഡോളറില്‍ നിന്ന് 9.84 ബില്യണ്‍ ഡോളറായാണ് കുറച്ചത്
  • ചരക്ക് വ്യാപാര കമ്മി 38 ബില്യണില്‍ നിന്ന് 33 ബില്യണ്‍ ഡോളറായി ചുരുങ്ങി


സ്വര്‍ണം ഇറക്കുമതിക്കണക്കില്‍ സര്‍ക്കാരിന് തെറ്റുപറ്റി. നവംബറിലെ സ്വര്‍ണ ഇറക്കുമതി 14.86 ബില്യണ്‍ ഡോളറില്‍ നിന്ന് 9.84 ബില്യണ്‍ ഡോളറായാണ് സര്‍ക്കാര്‍ കുറച്ചത്. സ്വര്‍ണ ഇറക്കുമതിയില്‍ 5 ബില്യണ്‍ ഡോളര്‍ കുറഞ്ഞത് രാജ്യത്തിന്റെ വ്യാപാര കമ്മിയില്‍ തുല്യമായ കുറവുണ്ടാക്കി. ഇതോടെ മൊത്തത്തിലുള്ള ചരക്ക് വ്യാപാര കമ്മി

38 ബില്യണില്‍ നിന്ന് 33 ബില്യണ്‍ ഡോളറായി ചുരുങ്ങി.ഇത് മാക്രോ ഇക്കണോമിക് അടിസ്ഥാനങ്ങളെ ശക്തിപ്പെടുത്തുകയും രൂപയ്ക്ക് അനുകൂലമാകുകയും ചെയ്യുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വാണിജ്യ മന്ത്രാലയത്തിന്റെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് കൊമേഴ്സ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ആണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.

വെയര്‍ഹൗസുകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ ഇറക്കുമതിയുടെ കണക്കിലെ ഇരട്ട കൗണ്ടിംഗില്‍ ഉണ്ടായ പിഴവാണ് നേരത്തെ പ്രഖ്യാപിച്ച ഉയര്‍ന്ന കണക്കിന് കാരണമായത്.

ഡിജിസിഐഎസിന്റെയും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസിന്റെയും കണക്കുകള്‍ യോജിപ്പിക്കുന്നതിനിടെയാണ് പൊരുത്തക്കേട് കണ്ടെത്തിയത്. എന്നിരുന്നാലും, തിരുത്തല്‍ സംബന്ധിച്ച് വാണിജ്യ വകുപ്പ് ഇതുവരെ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.

നവംബറിലെ കയറ്റുമതിയിലെ വന്‍ കുതിച്ചുചാട്ടം വിപണി നിരീക്ഷകരെ അമ്പരപ്പിച്ചു.കഴിഞ്ഞ വര്‍ഷത്തെ ഇതേ മാസത്തെ 3.4 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നാലിരട്ടിയിലേറെ വര്‍ധിച്ചതായി കാണിക്കുന്നു.ഇതിന്റെ ഫലമായി ഇന്ത്യയുടെ വ്യാപാര കമ്മി എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 37.8 ബില്യണ്‍ ഡോളറായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത് രൂപയെയും പ്രതികൂലമായി ബാധിച്ചു.

ചൈനയ്ക്ക് തൊട്ടുപിന്നാലെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ ഉപഭോക്താവാണ് ഇന്ത്യ.