image

3 April 2025 11:04 AM IST

Gold

തീയായി പകരച്ചുങ്കം; കത്തിക്കയറി സ്വര്‍ണവില

MyFin Desk

തീയായി പകരച്ചുങ്കം;  കത്തിക്കയറി സ്വര്‍ണവില
X

Summary

  • സ്വര്‍ണം ഗ്രാമിന് 8560 രൂപ
  • പവന്‍ 68480 രൂപ


യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തില്‍ കുതിച്ചുയര്‍ന്ന് സ്വര്‍ണവില. സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 8560 രൂപയായി ഉയര്‍ന്നു. പവന് 68480 രൂപയുമായി. ഇത് സ്വര്‍ണവിലയിലെ സര്‍വകാല റെക്കോര്‍ഡും കൂടിയാണ്.

18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് 50 രൂപയുടെ വര്‍ധനവുണ്ടായി.ഗ്രാമിന് 7030 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം വെള്ളിവിലയില്‍ രണ്ടു രൂപയുടെ കുറവുണ്ടായി.ഗ്രാമിന് 110 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനത്തും വില വര്‍ധനവ് ഉണ്ടായത്. 2025 ല്‍ ഇതുവരെ സ്വര്‍ണവില 500 ഡോളറിലധികം ഉയര്‍ന്നു.

ഇന്നലെ സ്വര്‍ണം ഔണ്‍സിന് 3140.20 ഡോളറില്‍ ക്ലോസ് ചെയ്ത ശേഷമായിരുന്നു ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം. തുടര്‍ന്ന് വില 3164.90 ഡോളറിലേക്ക് കുതിച്ചു. ഇന്ന് രാവിലെ 3158.90 ഡോളറിലായിരുന്നു വ്യാപാരം.

പരസ്പര താരിഫ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സുരക്ഷിത നിക്ഷേപ നിക്ഷേപം എന്ന വിശ്വാസമാണ് സ്വര്‍ണത്തിലെ വില വര്‍ധിക്കാന്‍ കാരണമായത്. പൊന്ന് ഇന്ന് എക്കാലത്തെയും ഉയര്‍ന്ന വിലയിലാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിന്റെ സമയത്ത് സ്വര്‍ണത്തിലേക്കുള്ള നിക്ഷേപം വര്‍ധിക്കുകയാണ്.

ട്രംപിന്റെ ചുങ്കപ്രഖ്യാപനം ഇനി കൂടുതല്‍ വ്യാപാര തര്‍ക്കങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. ഇക്കാരണത്താല്‍ സ്വര്‍ണ നിക്ഷേപം ആള്‍ക്കാര്‍ തെരഞ്ഞെടുക്കുന്നു.

ഇന്ന് സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ നികുതിയും പണിക്കൂലിയും കണക്കാക്കിയാല്‍ പോലും ഒരു പവന്‍ ആഭരണത്തിന് 74114 രൂപ നല്‍കേണ്ടിവരും. വിവാഹ ആവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാനുള്ളവര്‍ക്ക് വിലയിലെ കുതിപ്പ് താങ്ങാനാവില്ല.