image

5 April 2025 4:42 AM

Gold

കൊമ്പൊടിഞ്ഞ് പൊന്ന്; മൂക്കുകുത്തി വെള്ളി

MyFin Desk

gold updation price down 05 04 2025
X

Summary

  • സ്വര്‍ണം ഗ്രാമിന് 8310 രൂപ
  • പവന്‍ 66480 രൂപ
  • വെള്ളി 102


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്. ഇന്ന് ഗ്രാമിന് 90 രൂപയാണ് ഇടിഞ്ഞത്. പവന് 720 രൂപയും കുറഞ്ഞു. കയറിയ വേഗത്തില്‍തന്നെയാണ് സ്വര്‍ണവിപണി കൂപ്പുകുത്തുന്നത്.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണം ഗ്രാമിന് 8310 രൂപയിലേക്ക് എത്തി. ഇന്നലെ 160 രൂപയായിരുന്നു ഗ്രാമിന് കുറഞ്ഞത്. പവന് 66480 രൂപയിലുമെത്തി. രണ്ടു ദിവസം കൊണ്ട് പവന് 2000 രൂപയുടെ ഇടിവാണ് സ്വര്‍ണത്തിനുണ്ടായത്. വിവാഹ ആവശ്യങ്ങള്‍ക്കും മറ്റുമായി കൂടുതല്‍ സ്വര്‍ണം വാങ്ങാനിരുന്നവര്‍ക്ക് ഈ വലിയിടിവ് ഒരു ആശ്വാസമായിരിക്കുകയാണ്.

. 18 കാരറ്റ് സ്വര്‍ണ വിലയില്‍ ഇന്ന് കുറഞ്ഞത് 70 രൂപയാണ്. ഇതോടെ വില ഗ്രാമിന് 6810 രൂപയിലേക്ക് താഴ്ന്നു. വെള്ളിവിലയില്‍ കനത്ത് ഇടിവും രേഖപ്പെടുത്തി. ഗ്രാമിന് നാലുരൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 102 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം മുന്നേറുന്നത്.

ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫിന്റെ പരിണിത ഫലങ്ങളാണ് ഇപ്പോള്‍ സ്വര്‍ണവിപണിയില്‍ കാണുന്നത്. പരമാവധി ആള്‍ക്കാര്‍ ലാഭമെടുത്തതോടെ വില കുറഞ്ഞു. എന്നാല്‍ ഓഹരി വിപണി തുടര്‍ച്ചയായി ഇടിയുകയും ഡോളറിന്റെ മൂല്യം കുറയുകയും ചെയ്താല്‍ സ്വര്‍ണവില കൂടാന്‍ സാധ്യതയുണ്ട്. പക്ഷേ പൊന്നിന്റെ വില വീണ്ടുമിടിയും എന്ന് കഴിഞ്ഞ ദിവസം വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നതിന് ഏറ്റവും കുറഞ്ഞ പണിക്കൂലിയും നികുതിയുമടക്കം 71953 രൂപ നല്‍കണം.രണ്ടു ദിവസം മുമ്പ് ഇത് 74116 രൂപയായിരുന്നു.