12 Oct 2023 2:23 PM IST
Summary
- സ്വർണ വിലയിലുണ്ടായ നാല് ശതമാനം ഇടിവ് ഇതിന് കാരണമായി
- യൂറോപ്പിനെ പിന്തുടർന്ന് വടക്കേ അമേരിക്കയിലും ഫണ്ടുകളിൽ പുറത്തേക്കുള്ള ഒഴുക്ക് കൂടി
- 2023-ൽ ഇതുവരെയുള്ള ആഗോള ഒഴുക്ക് 189 ടണ്‍
സ്വർണം അടിസ്ഥാന ആസ്തിയായി രൂപപ്പെടുത്തിയിട്ടുള്ള എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളില്‍നിന്ന് (ഗോള്‍ഡ് ഇടിഎഫ്) സെപ്തംബറില്‍ പുറത്തേക്ക് വന്‍നിക്ഷേപമൊഴുക്ക്. സെപ്റ്റംബറില്‍ 26612 കോടി രൂപയാണ് ഗോള്‍ഡ് ഇടിഎഫില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത്. ഏതാണ്ട് 59 ടണ്‍ സ്വർണത്തിനു തുല്യം. ഓഗസ്റ്റില്‍ 20750 കോടി രൂപ പിന്‍വിലിച്ചിരുന്നു. തുടർച്ചയായ നാലാമത്തെ മാസമാണ് ഗോള്‍ഡ് ഇടിഎഫില്‍നിന്ന് നിക്ഷേപം പിന്‍വലിക്കപ്പെടുന്നത്.
സ്വർണ വിലയിലുണ്ടായ നാല് ശതമാനം ഇടിവ്, ലോകമെമ്പാടുമുള്ള സ്വർണ്ണ ഇടിഎഫുകൾ കൈകാര്യം ചെയുന്ന മൊത്തം ആസ്തി കഴിഞ്ഞ മാസം 16.5 ലക്ഷം കോടി രൂപയായി കുറഞ്ഞു. ആഗോള ഫണ്ടുകളുടെ സ്വർണശേഖരം സെപ്റ്റംബർ അവസാനത്തോടെ രണ്ടു ശതമാനം കുറഞ്ഞ് 3,282 ടണ്ണായതായി വേൾഡ് ഗോൾഡ് കൗൺസിലിന്റെ (ഡബ്ല്യുജിസി) കണക്കുകള്‍ പറയുന്നു.
മൂന്നാം പാദത്തിൽ, സ്വർണ്ണ ഇടിഎഫുകളില്‍നിന്നു 139 ടൺ അല്ലെങ്കിൽ ഏകദേശം 66400 കോടി രൂപയ്ക്കു തുല്യമായ നിക്ഷേപം പുറത്തുപോയി. 2023-ൽ ഇതുവരെ ആഗോള തലത്തില്‍ ഗോള്‍ഡ് ഇടിഎഫില്‍നിന്ന് 91300 കോടി രൂപ ( ഏകദേശം ഒഴുക്ക് 189 ടണ്ണിനു തുല്യം) പിന്‍വലിക്കപ്പെട്ടുവെന്ന് ഡബ്ല്യുജിസി ഡാറ്റ കാണിക്കുന്നു.
പ്രാദേശിക പ്രകടനം
യൂറോപ്പ്, യുഎസ് ഫണ്ടുകളില്‍നിന്നാണ് കൂടുതല്‍ തുക പുറത്തേക്ക് പോയത്. പലിശ നിരക്ക് ഉയർന്നു നില്ക്കുമെന്ന വിലയിരുത്തലാണ് പടിഞ്ഞാറന്‍ വിപണികളില്‍ വില്പ്പനയ്ക്കു കാരണമായത്. .
യു എസില്‍, സ്വർണ്ണ ഇടിഎഫുകളില്‍നിന്ന് സെപ്റ്റംബറിൽ 17430 കോടി രൂപ ( 35 ടണ്ണിനു തുല്യം) പിന്‍വലിക്കപ്പെട്ടു. തുടർച്ചയായി നാലാമത്തെ മാസമാണ് തുക പിന്‍വലിക്കപ്പെടുന്നത്. ഇടിഎഫ് ഫണ്ടുകളുടെ യുഎസിലെ മൊത്തം സ്വർണ നിക്ഷേപം 1,648 ടൺ ആണ്. ഫണ്ടുകള്‍ മാനേജ് ചെയ്യുന്ന ആസ്തികളുടെ വ ലുപ്പം 8.2 ലക്ഷം കോടി രൂപയായി കുറഞ്ഞു. യൂറോപ്പിലും കഴിഞ്ഞ നാലുമാസമായി നിക്ഷേപം പുറത്തേക്ക് ഒഴുകുകയായിരുന്നു. ഗോള്‍ഡ് ഇടിഎഫുകളില്‍നിന്ന് ൮൩൦൦ കോടി രൂപയാണ് പിന്വലിക്കപ്പെട്ടത്. യൂറോപ്യൻ സെൻട്രൽ ബാങ്ക് തുടർച്ചയായി പത്താം തവണയും പലിശ നിരക്ക് വർധിപ്പിച്ചു. "ആവശ്യമുള്ളിടത്തോളം കാലം മതിയായ നിയന്ത്രിത തലത്തിൽ" നിരക്കുകൾ തുടരുമെന്ന് ആവർത്തിക്കുകയും ചെയ്തത് സ്വർണത്തോടുള്ള പ്രിയം കുറച്ചു..
സെപ്റ്റംബറിലെ സ്വർണ വില
ഡോളറിനൊപ്പം ബോണ്ട് യീൽഡിലെ കുത്തനെയുള്ള ഉയർച്ച കാരണം സ്വർണ വില സെപ്റ്റംബറിൽ 3.7 ശതമാനം ഇടിഞ്ഞു. യുഎസ് സാമ്പത്തിക ഡാറ്റയോടുള്ള ശക്തമായ പ്രതികൂല പ്രതികരണം, ചൈനീസ് പ്രാദേശിക പ്രീമിയം ഇടിവ്, നെഗറ്റീവ് ടെക്നിക്കല്‍ വിശകലനം തുടങ്ങിയവ മാസാവസാനത്തെ വിൽപ്പനയുടെ കാരണമായി കരുതുന്നത്.
എന്നിരുന്നാല്‍ ദുർബലമായ ഇക്വിറ്റികൾ, വർദ്ധിച്ചുവരുന്ന സാമ്പത്തിക മാന്ദ്യസാധ്യത, പണപ്പെരുപ്പ ചാഞ്ചാട്ടം, സ്വർണ്ണത്തിലുള്ള സെൻട്രൽ ബാങ്കുകളുടെ താൽപ്പര്യം എന്നിവ സ്വർണത്തിന്‍റെ നില ദുർബലമാകാതെ പിന്തുണച്ചു.
സ്വർണവില ഒക്ടോബർ 12 -ന് ഔണ്‍സിന് 1880 ഡോളറിന് ചുറ്റളവിലാണ്.