image

13 Nov 2023 5:49 AM GMT

Gold

ഇടിവ് തുടര്‍ന്ന് സ്വര്‍ണം; മൂന്നാഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയില്‍

MyFin Desk

Gold prices Today | ഇന്നത്തെ സ്വർണ വില
X

Summary

  • ആഗോള തലത്തില്‍ സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം
  • വെള്ളി വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി


സംസ്ഥാനത്തെ സ്വര്‍ണ വില ഇന്നും താഴോട്ടിറങ്ങി. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9 രൂപ താഴ്ന്ന് 5545 രൂപയായി, പവന് ഇന്ന് 72 രൂപ ഇടിഞ്ഞ് 44,360 രൂപയാണ് വില. ഒക്റ്റോബര്‍ 19ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണം ഉള്ളത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 10 രൂപ കുറഞ്ഞ് 6,049 രൂപയാണ്. പവന് 80 രൂപ ഇടിഞ്ഞ് 48,392 രൂപ.

ആഗോള തലത്തില്‍ സ്വര്‍ണവില ഇന്ന് ചാഞ്ചാട്ടം പ്രകടമാക്കുകയാണ്. ഔണ്‍സിന് 1934 -1942 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.


സ്വര്‍ണത്തിന് മാര്‍ച്ച് അവസാനം മുതല്‍ മേയ് പകുതി വരെ വലിയ മുന്നേറ്റം പ്രകടമായിരുന്നു. ഈ വലിയ കുതിപ്പിന് ശേഷം പിന്നീട് താഴോട്ടിറങ്ങിയ സ്വര്‍ണം ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു. സെപ്റ്റംബറിലും ഒക്‌റ്റോബറിന്റെ തുടക്കത്തിലും സ്വര്‍ണം ഇടിവിലേക്ക് നീങ്ങി. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണീയത ഉയര്‍ന്നതാണ് തുടര്‍ന്ന് സ്വര്‍ണ വിലയെ റെക്കൊഡ് ഉയരത്തിലേക്ക് എത്തിച്ചത്. നവംബര്‍ തുടക്കം മുതല്‍ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ കാണാനാകുന്നത്.

വെള്ളി വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 60 പൈസയുടെ ഇടിവോടെ 75.40 രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാമിന് 4.80 രൂപ ഇടിഞ്ഞ് 603.20 രൂപയിലെത്തി. ഡോളറിനെതിരേ രൂപയുടെ മൂല്യം താഴ്ന്ന നിലയില്‍ തുടരുകയാണ്. ഒരു ഡോളറിന് 83.29 രൂപ എന്ന നിലയിലാണ് കറന്‍സി വിനിമയം നടക്കുന്നത്