image

26 July 2024 6:34 AM GMT

Gold

സ്വര്‍ണവിലയില്‍ ഇടിവ്; പവന് കുറഞ്ഞത് 800 രൂപ

MyFin Desk

സ്വര്‍ണവിലയില്‍ ഇടിവ്;  പവന് കുറഞ്ഞത് 800 രൂപ
X

Summary

  • ഗ്രാമിന് കുറഞ്ഞത് 100 രൂപ
  • പവന് 50400 രൂപ


വ്യാപാരം പുരോഗമിച്ചുകൊണ്ടിരിക്കെ സ്വര്‍ണവില ഇടിഞ്ഞു.

ഇന്ന് തുടക്കത്തില്‍ വിപണിവിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

എന്നാല്‍ വ്യാപാരം പുരോഗമിക്കവെ ഗ്രാമിന് 100 രൂപ കുറഞ്ഞു.

ഗ്രാമിന് 6300 രൂപയാണ് ഇപ്പോഴുള്ള വിപണിവില.

പവന് ഒറ്റയടിക്ക് 800 രൂപയുടെ ഇടിവ് ഉണ്ടായതോടെ

വില 50400 ആയി കുറഞ്ഞു.

മെയ്മാസം 20 ന് സംസ്ഥാനത്ത് സ്വര്‍ണവില പവന് 55120 രൂപയായിരുന്നു. ഇതായിരുന്ന സംസ്ഥാനത്തെ റെക്കോര്‍ഡ് വില.

നാലുമാസത്തിനിടെയിലെ ഏറ്റവും താഴ്ന്നവിലയാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്.

ഗ്രാമിന് 5230 രൂപയാണ് ഇന്നത്തെ വിപണിവില.

വെള്ളി ഗ്രാമിന് 89 രൂപ എന്ന വിലയില്‍ത്തന്നെ തുടരുന്നു.