20 Jan 2025 8:32 AM GMT
Summary
- പത്ത്‌ലക്ഷം രൂപയ്ക്കുമേല്‍ മൂല്യമുള്ള സ്വര്‍ണം,വെള്ളി, പ്ലാറ്റിനം എന്നിവ സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിനാണ് ഇ-വേ ബില്‍
- ജിഎസ്ടി പോര്‍ട്ടലിലെ തകരാറുകള്‍ പരിഹരിച്ചതോടെയാണ് പദ്ധതി നടപ്പാക്കിയത്
- ബില്‍ സംബന്ധിച്ച് അവ്യക്തകള്‍ നിലനില്‍ക്കുന്നതായി ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍
സ്വര്‍ണവും വിലപിടിച്ച രത്‌നങ്ങളും സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് ഇന്നുമുതല്‍ ഇ-വേ ബില്‍ നിബന്ധമാക്കി. പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള പൊന്നിനും രത്‌നങ്ങള്‍ക്കുമാണ് ഇനി ബില്‍ നിര്‍ബന്ധമായത്. ജനുവരി ഒന്നുമുതല്‍ പദ്ധതി നടപ്പാക്കിയതാണ്. എന്നാല്‍ ജിഎസ്ടി പോര്‍ട്ടലിലെ ചില സാങ്കേതിക തകരാറുകള്‍ കാരണം ഇത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ തകരാറുകള്‍ പരിഹരിച്ചതോടെയാണ് ഇ-വേ ബില്‍ നിര്‍ബന്ധമാക്കിയത്.
പദ്ധതി നടപ്പാകുന്നതോടെ 10 ലക്ഷത്തില്‍ കൂടുതല്‍ മൂല്യമുള്ള സ്വര്‍ണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയവ കൊണ്ടുപോകുമ്പോള്‍ ഇ-വേ ബില്‍നിര്‍ബന്ധമാണ്.ഇത് വില്‍പ്പന, സ്റ്റോക്ക് മാറ്റം, വര്‍ക്ക് എന്നിവക്കെല്ലാം ബാധകമാണ്. അതേസമയം ബില്‍ നടപ്പാക്കുന്നതിലെ പിഴവുകള്‍ പൂര്‍ണമായി പരിഹരിക്കപ്പെട്ടില്ലെന്നാണ് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ പറയുന്നു. ഇത് സംബന്ധിച്ച് അസോസിയേഷന്‍ ധനമന്ത്രിക്ക്് നിവേദനം നല്‍കിയിരുന്നതുമാണ്.
വില്‍പ്പനയുമായി ബന്ധപ്പെട്ടും അല്ലാതെയും അണ്‍ രജിസ്റ്റേര്‍ഡ് വ്യക്തികളില്‍നിന്ന് വാങ്ങുന്ന സ്വര്‍ണത്തിന് പത്ത് ലക്ഷത്തില്‍ കൂടുതല്‍ മൂല്യമുണ്ടെങ്കില്‍ ഇ-വേ ബില്‍ വേണം എന്നാണ് നിയമം.