image

4 April 2025 4:44 AM

Gold

സ്വര്‍ണവില കൂപ്പുകുത്തി; ഇടിഞ്ഞത് പവന് 1280 രൂപ

MyFin Desk

സ്വര്‍ണവില കൂപ്പുകുത്തി;  ഇടിഞ്ഞത് പവന് 1280 രൂപ
X

Summary

  • സ്വര്‍ണം ഗ്രാമിന് 8400 രൂപ
  • പവന്‍ 67200 രൂപ
  • വെളളിവിലയിലും കുറവ്


ലാഭമെടുപ്പ് വര്‍ധിച്ചതോടെ സ്വര്‍ണത്തിന് ആഗോളതലത്തില്‍ വിലയിടിഞ്ഞു. ഇതിന്റെ പ്രതിഫലനമായി സംസ്ഥാനത്തും സ്വര്‍ണവില കൂപ്പുകുത്തി. ഗ്രാമിന് 160 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. പവന് 1280 രൂപയും ഇടിഞ്ഞു. സമീപകാലത്ത് ഒറ്റയടിക്ക് ഇത്രയും തുക കുറയുന്നത് ഇതാദ്യമാണ്. ഇതോടെ സ്വര്‍ണം പവന് 68000-ത്തിന് താഴേക്കിറങ്ങിയിട്ടുണ്ട്. ഇത് സാധാരണക്കാര്‍ക്ക് ആശ്വാസമായി.

ഇന്ന് സ്വര്‍ണം ഗ്രാമിന് 8400 രൂപയാണ് വില. പവന് 67200 ആയും കുറഞ്ഞു. 18 കാരറ്റ് സ്വര്‍ണ വിലയില്‍ ഇന്ന് കുറഞ്ഞത് 150 രൂപയാണ് . ഇതോടെ ഗ്രാമിന് 6880 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവിലയിലും ഇടിവുണ്ടായി. ഗ്രാമിന് രണ്ടു രൂപ കുറഞ്ഞ് 106 രൂപയാണ് ഇന്നത്തെ വിപണിവില.

അന്താരാഷ്ട്രതലത്തില്‍ ഓഹരികളുടെ വില വീണ്ടും ഇടിഞ്ഞാല്‍ സ്വര്‍ണത്തിന് വില ഉയരാം എന്നതാണ് ഇപ്പോഴുള്ള സ്ഥിതി. ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിച്ചാല്‍ പൊന്നിന് വിലകൂടാനിടയില്ല.

വ്യാഴാഴ്ച സ്വര്‍ണം ചാഞ്ചാട്ടത്തിനുശേഷം 3115 ഡോളറിലേക്ക് താഴ്ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സംസ്ഥാനത്തും വിലയില്‍ ഇടിവുണ്ടായത്. ഇന്ന് രാവിലെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പൊന്നിന്റെ വില ഔണ്‍സിന് 3112ലേക്ക് വീണ്ടും താഴ്ന്നിരുന്നു.

വെള്ളിവിലയും അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞു. ഔണ്‍സിന് 31.98 ഡോളറായാണ് കുറഞ്ഞത്. ഡോളര്‍ സൂചികയിലും ഇടിവുണ്ടായി.

ഏറ്റവും കുറഞ്ഞ പണികൂലി കണക്കാക്കിയാല്‍ ഒരു ഗ്രാം സ്വര്‍ണാഭരണത്തിന് ഇന്ന് 73685 രൂപ വിലയാകും.