18 Sep 2023 5:20 AM GMT
Summary
- തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വർണത്തിന് മുന്നേറ്റം
- വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല
സംസ്ഥാനത്തെ സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിലയില്‍ വര്‍ധനയുണ്ടാകുന്നത്. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 15 രൂപയുടെ വര്‍ധനയോടെ 5505 രൂപയില്‍ എത്തി. പവന് 44,040 രൂപ, 120 രൂപയുടെ വര്‍ധന. ഇന്ന് 24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില 19 രൂപയുടെ വര്‍ധനയോടെ, 6,008 രൂപയിലെത്തി. പവന് 48,064 രൂപ, 152 രൂപയുടെ വര്‍ധന.
ആഗോള തലത്തിലും ഇന്ന് സ്വര്‍ണ വില മുന്നേറുകയാണ്. യുഎസിലെ തൊഴില്‍ സമരവും ഡോളറിന്‍റെ മൂല്യമിടിഞ്ഞതും ഫെഡ് റിസര്‍വ് യോഗത്തിനു മുന്നോടിയായുള്ള ജാഗ്രതയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ട്. ഔണ്‍സിന് 1922-1930 ഡോളര്‍ എന്ന തലത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
മാര്‍ച്ച് അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം വലിയ കുതിപ്പിന്‍റെ പാതയിലായിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടവും ക്രമേണ ഇടിവും ഉണ്ടാകുകയായിരുന്നു. ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയിലും ഓഗസ്റ്റിലും പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്.
സംസ്ഥാനത്തെ വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് 78.20 രൂപയാണ്. എട്ട് ഗ്രാം വെള്ളിക്ക് 625.60 രൂപ. ഇന്ന് 1 ഡോളറിന് 83.13 രൂപ എന്ന നിലയാണ് കറന്‍സി വിനിമയം നടക്കുന്നത്.