17 Nov 2023 5:15 AM GMT
Summary
- നാലു ദിവസങ്ങളിലായി പവന് 880 രൂപയുടെ വര്‍ധന
ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സംസ്ഥാനത്തെ സ്വര്‍ണ വില ഇന്ന് വീണ്ടും ഉയര്‍ന്നു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 60 രൂപയുടെ വര്‍ധനയോടെ 5,655 രൂപയാണ് ഇന്നത്തെ വില. പവന് 480 രൂപയുടെ വര്‍ധനയോടെ 45,240 രൂപയിലെത്തി. നാല് ദിവസങ്ങളിലായി ഗ്രാമിന് 110 രൂപയുടെയും പവന് 880 രൂപയുടെയും വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ വര്‍ധിച്ച് 6,169 രൂപയാണ് ഇന്നത്തെ വില, പവന് 520 രൂപ ഉയര്‍ന്ന് 49,352 രൂപ.
ആഗോള തലത്തിലും സ്വര്‍ണ വിലയില്‍ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. യുഎസ് ഫെഡ്റിസര്‍ന് അധികം താമസിയാതെ പലിശ നിരക്കുകള്‍ താഴ്ത്തുമെന്ന പ്രതീക്ഷ യുഎസ് ട്രഷറി ആദായത്തെ താഴോട്ട് വലിച്ചത് സ്വര്‍ണത്തിന് കരുത്തായി. ഔണ്‍സിന് 1979 -1987 ഡോളര്‍ എന്ന നിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണത്തിന് മാര്‍ച്ച് അവസാനം മുതല്‍ മേയ് പകുതി വരെ വലിയ മുന്നേറ്റം പ്രകടമായിരുന്നു. ഈ വലിയ കുതിപ്പിന് ശേഷം പിന്നീട് താഴോട്ടിറങ്ങിയ സ്വര്‍ണം ചാഞ്ചാട്ടത്തിന്റെ പാതയിലായിരുന്നു. സെപ്റ്റംബറിലും ഒക്‌റ്റോബറിന്റെ തുടക്കത്തിലും സ്വര്‍ണം ഇടിവിലേക്ക് നീങ്ങി. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണീയത ഉയര്‍ന്നതാണ് തുടര്‍ന്ന് സ്വര്‍ണ വിലയെ റെക്കൊഡ് ഉയരത്തിലേക്ക് എത്തിച്ചത്. നവംബര്‍ തുടക്കം മുതല്‍ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ കാണാനാകുന്നത്.
വെള്ളി വിലയിലും ഇന്ന് വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 1.50 രൂപയുടെ വര്‍ധനയോടെ 79.50 രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാമിന് 12 രൂപ ഉയര്‍ന്ന് 636 രൂപയിലെത്തി. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇന്ന് ഇടിഞ്ഞു. ഒരു ഡോളറിന് 83.27 രൂപ എന്ന നിലയിലാണ് കറന്‍സി വിനിമയം നടക്കുന്നത്.