image

7 Aug 2023 9:28 AM GMT

Market

മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വര്‍ണവില

MyFin Desk

മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വര്‍ണവില
X

Summary

  • വെള്ളിവിലയില്‍ നേരിയ കുറവ്
  • സ്വര്‍ണവിലയില്‍ ഓഗസ്റ്റിലും ചാഞ്ചാട്ടം


തിങ്കളാഴ്ച സംസ്ഥാനത്തെ സ്വര്‍ണവിലയിൽ മാറ്റമില്ല. ശനിയാഴ്ചത്തെ വിലയായ 5515 തന്നെ ആയ്യിരുന്നു തിങ്കളാഴ്ചയും. വെള്ളിയാഴ്ച മാറ്റമില്ലാതിരുന്ന സ്വര്‍ണവില ശനിയാഴ്ച 22കാരറ്റ് ഗ്രാമിന് 22രൂപ വര്‍ധിച്ച് 5515രൂപയിൽ എത്തി. പവനും മാറ്റമില്ലാതെ 44, 120 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്. പവന് 160 രൂപ കൂടി ശനിയാഴ്ച 44120 ൽ എത്തുകയായിരുന്നു . 24കാരറ്റ് സ്വര്‍ണം ഗ്രാമിന് ശനിയാഴ്ച 21രൂപ വര്‍ധിച്ച് 6016രൂപയിലെത്തി. പവന് 48,128രൂപയിലെത്തുകയും ചെയ്തു. തിങ്കളാഴ്ചയും ഈ വിലതന്നെ തുടര്‍ന്നു. ഔണ്‍സിന് 1937.17 ( 07 Aug, 2023 | 12:29 IST) എന്ന തലത്തിലാണ് ആഗോള തലത്തില്‍ സ്വര്‍ണവില പുരോഗമിക്കുന്നത്.

മാര്‍ച്ച് അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം വലിയ കുതിപ്പിന്റെ പാതയിലായിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടവും ക്രമേണയുള്ള ഇടിവും ഉണ്ടാകുകയായിരുന്നു. ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയില്‍ പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്. ഇത് ഓഗസ്റ്റിലും തുടരുകയാണ്.

അതേസമയം സംസ്ഥാനത്തെ വെള്ളിവിലയില്‍ നേരിയ കുറവ് ഉണ്ടായി. ശനിയാഴ്ച വെള്ളി ഗ്രാമിന് 78.50രൂപയായിരുന്നു.തിങ്കളാഴ്ച അത് 78.30 ആയി കുറഞ്ഞിട്ടുണ്ട്. എട്ട് ഗ്രാമിന് ഇന്ന് 626.40 രൂപയാണ്. ശനിയാഴ്ച ഇത് 628 രൂപയായിരുന്നു.