31 May 2023 7:39 AM GMT
Summary
- വര്‍ധന 6 ദിവസത്തിനു ശേഷം
- വെള്ളി വിലയിലും വര്‍ധന
ഇന്ന് സംസ്ഥാനത്തെ സ്വര്‍ണ വില ഉയർച്ചയിലേക്ക് തിരിച്ചെത്തി. ഈ മാസത്തില്‍ ഭൂരിഭാഗം ദിവസങ്ങളിലും ഇടിവ് പ്രകടമാക്കിയ സ്വര്‍ണ വില ആറു ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും വര്‍ധനയിലേക്ക് എത്തിയത്. തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലെ ഇടിവിന് ശേഷം ഞായറും തിങ്കളും മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണ വില ഇന്നലെ വീണ്ടും ഇടിഞ്ഞിരുന്നു. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5585 രൂപയിലെത്തി. പവന് 44,680 രൂപയാണ് ഇന്നത്തെ വില, 320 രൂപയുടെ വര്‍ധന. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 44 രൂപ വര്‍ധിച്ച് 6,093 രൂപയിലെത്തി. 24 കാരറ്റ് സ്വര്‍ണം പവന്‍റെ വില 48,744 ആണ്, 352 രൂപയുടെ വര്‍ധമ
ഏപ്രിലിലും മേയ് തുടക്കത്തിലും സ്വര്‍ണവിലയില്‍ വലിയ വര്‍ധന പ്രകടമായിരുന്നു. എന്നാല്‍ അമേരിക്കയിലെ ബാങ്കിംഗ് പ്രതിസന്ധി സംബന്ധിച്ച നിക്ഷേപകരുടെ ആശങ്കകള്‍ മയപ്പെട്ടതും ഫെഡ് റിസര്‍വ് ധനനയ അവലോകന യോഗത്തിനു ശേഷമുള്ള പ്രഖ്യാപനങ്ങളും വിലയില്‍ ചാഞ്ചാട്ടത്തിന് ഇടയാക്കി. ഡോളര്‍ ശക്തിപ്പെടുന്നതിന് ഫെഡ് റിസര്‍വ് കൂടുതല്‍ കരുത്തുറ്റ നടപടികളിലേക്ക് നീങ്ങുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. എങ്കിലും സ്വർണ വില ഹ്രസ്വകാലയളവില്‍ ഈയൊരു പരിധിയില്‍ തന്നെ തുടരുന്നതിനുള്ള സാധ്യതകളാണ് ഇപ്പോഴുള്ളത്
ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം നേരിയ തോതില്‍ ഉയര്‍ന്നു, 1 ഡോളറിന് 82.70 എന്ന നിലയിലാണ് ഇന്നത്തെ വിനിമയം.
വെള്ളി വിലയിലും സ്വര്‍ണ വിലയ്ക്ക് സമാനമായ പ്രവണതയാണ് ഈ മാസം മിക്ക ദിവസങ്ങളിലും പ്രകടമായിട്ടുള്ളത്. ഒരു ഗ്രാമിന് 76.80 രൂപയാണ് ഇന്നത്തെ വില, ഇന്നലത്തെ വിലയില്‍ നിന്ന് 30 പൈസയുടെ വര്‍ധന. 8 ഗ്രാം വെള്ളിയുടെ വില 614 40 രൂപയാണ്, ഇന്നലത്തെ വിലയില്‍ നിന്ന് 2.40 രൂപയുടെ വര്‍ധന.