2 Dec 2022 5:51 AM GMT
Summary
ഇക്കഴിഞ്ഞ മൂന്നു ദിവസങ്ങളായി സ്വര്‍ണവില വര്‍ധിച്ച് വരികയാണ്. വെള്ളി വിലയും വര്‍ധിച്ചിട്ടുണ്ട്.
കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 440 രൂപ വര്‍ധിച്ച് 39,440 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 55 രൂപ വര്‍ധിച്ച് 4,930 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 160 രൂപ വര്‍ധിച്ച് 39,000 രൂപയായിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 480 രൂപ വര്‍ധിച്ച് 43,024 രൂപയായി. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5,378 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളിവില ഗ്രാമിന് 70 പൈസ വര്‍ധിച്ച് 70.50 രൂപയും, എട്ട് ഗ്രാമിന് 5.60 രൂപ വര്‍ധിച്ച് 564 രൂപയിലെത്തി.
ആഗോള വിപണികള്‍ ദുര്‍ബലമായതിനെ തുടര്‍ന്ന് എട്ടു ദിവസത്തെ നേട്ടം നില നിര്‍ത്താനാവാതെ ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 305.61 പോയിന്റ് ഇടിഞ്ഞ് 62,978.58 ലും നിഫ്റ്റി 79.65 പോയിന്റ് നഷ്ടത്തില്‍ 18,732.85 ലുമാണ് വ്യപാരം ആരംഭിച്ചത്.
10 .15 നു സെന്‍സെക്‌സ് 362.52 പോയിന്റ് നഷ്ടത്തില്‍ 62,921.67 ലും നിഫ്റ്റി 106.80 പോയിന്റ് ഇടിഞ്ഞ് 18,705.70 ലുമാണ് വ്യാപാരം നടത്തുന്നത്. സെന്‍സെക്‌സില്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി, അള്‍ട്രാ ടെക്ക് സിമന്റ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്, നെസ്ലെ എന്നിവ നഷ്ടത്തിലാണ്.
ടാറ്റ സ്റ്റീല്‍, ടെക്ക് മഹീന്ദ്ര, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐ ടി സി എന്നിവ ലാഭത്തിലാണ്. ഏഷ്യന്‍ വിപണിയില്‍, സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ്.