24 March 2023 10:39 AM IST
Summary
- വെള്ളി വിലയിലും ഇന്ന് വര്‍ധനവുണ്ട്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 44,000 രൂപയായി (22 കാരറ്റ്). ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,500 രൂപയാണ് വിപണി വില. രണ്ടു ദിവസത്തെ തുടര്‍ച്ചയായ ഇടിവിന് പിന്നാലെ കഴിഞ്ഞ ദിവസം പവന് 480 രൂപ വര്‍ധിച്ച് 43,840 രൂപയായിരുന്നു.
ഈ മാസം 18ന് സ്വര്‍ണവില പവന് 1,200 രൂപ വര്‍ധിച്ച് 44,240 രൂപയായിരുന്നു. ഇത് സംസ്ഥാനത്ത് ഇതുവരെയുള്ളതിലെ റെക്കോര്‍ഡ് നിരക്കാണ്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 176 രൂപ വര്‍ധിച്ച് 48,000 രൂപയായിട്ടുണ്ട്. ഗ്രാമിന് 22 രൂപ വര്‍ധിച്ച് 6,000 രൂപയാണ് വിപണി വില.
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ആഭ്യന്തര ഓഹരി വിപണി ഇടിവിലാണ്. സെന്‍സെക്സ് 123.03 പോയിന്റ് താഴ്ന്ന് 57,802.25ലും നിഫ്റ്റി 61.1 പോയിന്റ് താഴ്ന്ന് 17,015.80ലും എത്തി.
ആദ്യഘട്ട വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയും ഇടിവിലാണ്. ഇന്ന് രാവിലെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ താഴ്ന്ന് 82.24ല്‍ എത്തിയിരുന്നു. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ രൂപയുടെ മൂല്യം 12 പൈസ താഴ്ന്ന് 82.32 എന്ന നിലയിലാണ് വ്യാപാരം ആരംഭിച്ചത്.