1 March 2023 4:56 AM GMT
Summary
- ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 136 രൂപ വര്‍ധിച്ച് 45,032 രൂപയായി.
- ഇന്ന് വെള്ളി വില ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 70.20 രൂപയായി.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 120 രൂപ വര്‍ധിച്ച് 41,280 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5,160 രൂപയാണ് വിപണി വില (22 കാരറ്റ്). കഴിഞ്ഞ ദിവസം പവന് 80 രൂപ വര്‍ധിച്ച് 41,160 രൂപയായിരുന്നു. ഇതിന് തൊട്ടു മുന്‍പുള്ള ഏതാനും ദിവസങ്ങളായി സ്വര്‍ണവില കുറയുന്ന പ്രവണതയാണുണ്ടായിരുന്നത്.
ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 136 രൂപ വര്‍ധിച്ച് 45,032 രൂപയായി. ഗ്രാമിന് 17 രൂപ വര്‍ധിച്ച് 5,629 രൂപയായിട്ടുണ്ട്. ഇന്ന് വെള്ളി വിലയിലും വര്‍ധനയുണ്ട്. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 70.20 രൂപയും എട്ട് ഗ്രാമിന് 8 രൂപ വര്‍ധിച്ച് 561.60 രൂപയുമായി.
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 22 പൈസ ഉയര്‍ന്ന് 82.36ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ 82.48 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. ചൊവ്വാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 82.58ല്‍ എത്തി.
ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ ആഭ്യന്തര വിപണിയില്‍ ഉണര്‍വ് പ്രകടമാണ്. ബിഎസ്ഇ സെന്‍സെക്സ് 202.36 പോയിന്റ് അഥവാ 0.34 ശതമാനം ഉയര്‍ന്ന് 59,164.48ലും, എന്‍എസ്ഇ നിഫ്റ്റി 60.80 പോയിന്റ് അഥവാ 0.35 ശതമാനം ഉയര്‍ന്ന് 17,364.75ലും എത്തി.