28 Feb 2023 7:08 AM GMT
Summary
- ഇന്ന് വെള്ളി വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് പവന് 80 രൂപ വര്‍ധിച്ച് 41,160 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,145 രൂപയാണ് വിപണി വില (22 കാരറ്റ്). കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവ് പ്രകടമായിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 80 രൂപ വര്‍ധിച്ച് 44,896 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,612 രൂപയാണ് വിപണി വില.
ഇന്ന് വെള്ളി വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് 20 പൈസ വര്‍ധിച്ച് 69.20 രൂപയും, എട്ട് ഗ്രാമിന് 1.60 രൂപ വര്‍ധിച്ച് 553.60 രൂപയുമായിട്ടുണ്ട്. ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്സ് 144.85 പോയിന്റ് ഉയര്‍ന്ന് 59,433.20ലും, നിഫ്റ്റി 35.55 പോയിന്റ് ഉയര്‍ന്ന് 17,428.25 ലും എത്തിയിരുന്നു.
വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഉയര്‍ന്ന് 82.68 ഡോളറായി. ഇന്റര്‍ബാങ്ക് ഫോറിന് എക്സ്ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 82.69 എന്ന നിലയിലായിരുന്നു രൂപ. തിങ്കളാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 82.79ല്‍ എത്തി. ഇന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 82.90 ഡോളറായിട്ടുണ്ട്.