image

2 March 2023 5:22 AM GMT

Gold

സ്വര്‍ണശോഭ ഏറുന്നു, പവന് 120 രൂപ വര്‍ധന

MyFin Desk

Gold Price today
X

Summary

  • ഇന്ന് വെള്ളി വിലയില്‍ ഇടിവുണ്ടായിട്ടുണ്ട്.


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 120 രൂപ വര്‍ധിച്ച് 41,400 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5,175 രൂപയായിട്ടുണ്ട് (22 കാരറ്റ്). കഴിഞ്ഞ ദിവസവും പവന് 120 രൂപയുടെ വര്‍ധനയുണ്ടായിരുന്നു. ഫെബ്രുവരി പകുതി കഴിഞ്ഞുള്ള ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 128 രൂപ വര്‍ധിച്ച് 45,160 രൂപയായി. ഗ്രാമിന് 16 രൂപ വര്‍ധിച്ച് 5,645 രൂപയായിട്ടുണ്ട്.

ഇന്ന് വെള്ളി വിലയില്‍ ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 20 പൈസ കുറഞ്ഞ് 70 രൂപയും എട്ട് ഗ്രാമിന് 1.60 രൂപ കുറഞ്ഞ് 560 രൂപയുമായിട്ടുണ്ട്. ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ താഴ്ന്ന് 82.60ല്‍ എത്തി.



വ്യാപാരം ആരംഭിച്ചപ്പോള്‍ ആഭ്യന്തര ഓഹരി വിപണിയും ഇടിവിലാണ്. സെന്‍സെക്‌സ് 145.4 പോയിന്റ് ഇടിഞ്ഞ് 59,265.68ലും നിഫ്റ്റി 47.95 പോയിന്റ് ഇടിഞ്ഞ് 17,402.95ലും എത്തി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 84.42 യുഎസ് ഡോളറായിട്ടുണ്ട്.