14 July 2023 6:54 AM GMT
Summary
- ആഗോള വിപണിയില്‍ സ്വര്‍ണം ഉയര്‍ന്നു തന്നെ
- വെള്ളിവിലയില്‍ ഇന്നും ഉയര്‍ച്ച
- ഡോളറിന്റെ മൂല്യത്തില്‍ ഇന്നും ഇടിവ്
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഗ്രാമിന് 55 രൂപയുടെയും പവന് 440 രൂപയുടെയും വര്‍ധന സ്വര്‍ണവിലയില്‍ ഉണ്ടായിട്ടുണ്ട്. രണ്ടു മാസത്തോളം നീണ്ട ചാഞ്ചാട്ടത്തിനും ഇടിവിനും ശേഷം സ്വര്‍ണ വില വീണ്ടും ഉയര്‍ന്ന തലത്തില്‍ തന്നെ ഹ്രസ്വകാലത്തേക്ക് നിലനില്‍ക്കുന്നതിനുള്ള സാധ്യതകളാണ് ഇപ്പോള്‍ മുന്നിലുള്ളത്. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 5500 രൂപയാണ്. പവന് 44,000 രൂപയാണ് വില. മൂന്നാഴ്ചയ്ക്കു ശേഷമാണ് ഈ വില നിലവാരത്തിലേക്ക് ഇന്നലെ സ്വര്‍ണവില എത്തിയത്
ഈയാഴ്ചയുടെ തുടക്കത്തില്‍, തിങ്കളാഴ്ച ഗ്രാമിന് 10 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ചൊവ്വാഴ്ച വിലയില്‍ മാറ്റമുണ്ടായില്ല. തുടര്‍ന്ന് ബുധനാഴ്ച സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപയുടെയും വ്യാഴാഴ്ച 35 രൂപയുടെയും വര്‍ധനയുണ്ടായി.
24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 6000 രൂപയാണ് വില, പവന് 48,000 രൂപ. ആഗോള തലത്തില്‍ ഔണ്‍സിന് 1956 - 1964 ഡോളര്‍ എന്ന തലത്തിലാണ് ഇന്ന് സ്വര്‍ണവില. യുഎസ് പണപ്പെരുപ്പം പരിമിതപ്പെട്ടതും വരാനിരിക്കുന്ന ഫെഡ് റിസര്‍വ് യോഗവും സ്വര്‍ണവിലയ്ക്ക് അനുകൂലമായി മാറിയേക്കാം ഡോളറിന്റെ മൂല്യം ഇന്നും താഴോട്ടാണ് വന്നിട്ടുള്ളത്. ഇന്ന് 1 ഡോളറിന് 82.10 രൂപയാണ് മൂല്യം.
വെള്ളിവിലയില്‍ ഇന്നും മികച്ച വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 1 ഗ്രാം വെള്ളിയുടെ വില ഗ്രാമിന് 1.80 രൂപയുടെ വര്‍ധനയോടെ 81.30 രൂപയില്‍ എത്തി. 8 ഗ്രാം വെള്ളിക്ക് 650 . 40 രൂപയാണ് വില ഇന്നലത്തെ വിലയില്‍ നിന്ന് 14 . 40 രൂപയുടെ വര്‍ധന.