Summary
വീണ്ടും സെബിയിൽ ഫയൽ ചെയ്യുന്നതിന് മുമ്പ് മാർക്കറ്റ് അവസ്ഥ കൂടുതൽ മെച്ചപ്പെടാൻ കാത്തിരിക്കും.
കൊച്ചി: ജോയ് ആലുക്കാസ് അതിന്റെ പ്രാഥമിക ഓഹരി വില്പന (IPO) പദ്ധതി പിൻവലിച്ചു;
ഇഷ്യുവിനുള്ള പ്ലാൻ തൽക്കാലം നിർത്തിവെക്കാനാണ് കമ്പനിയുടെ തീരുമാനമെന്നു ജോയ് ആലുക്കാസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് മൈഫിൻ പോയിന്റിനോട് വ്യക്തമാക്കി.
ഇഷ്യുവിനായി വീണ്ടും മാർക്കറ്റ് റെഗുലേറ്ററായ സെബിയിൽ ഫയൽ ചെയ്യുന്നതിന് മുമ്പ് മാർക്കറ്റ് അവസ്ഥ കൂടുതൽ മെച്ചപ്പെടാൻ മാനേജ്‌മെന്റ് കാത്തിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു..
പ്രമോട്ടർമാരുടെ കൈവശമുള്ള ഒരു ഭാഗം വിൽക്കാൻ ശ്രമിക്കുന്ന ഓഫർ ഫോർ സെയിൽ (OFS) പോലെയുള്ള മറ്റ് പല ഇഷ്യൂകളിൽ നിന്നും വ്യത്യസ്തമായി പുതിയ ഓഹരികൾ ഇഷ്യൂ ചെയ്യുന്നതായിരുന്നു ഇന്ത്യയിൽ മാത്രം 90 ഷോറൂമുകൾ പ്രവർത്തിക്കുന്ന ജോയ് ആലുക്കാസിന്റെ ഐപിഒ.
മാത്രമല്ല, ഐപിഒ വഴി സമാഹരിക്കുന്ന ഫണ്ടിന്റെ വലിയൊരു ഭാഗം കമ്പനി അതിന്റെ ഭൂരിഭാഗം കടവും വീട്ടാൻ ഉപയോഗിക്കുമെന്ന് ജോയ് ആലുക്കാസ് ഇഷ്യുവിനായി അപേക്ഷിച്ച സമയത്ത് പറഞ്ഞിരുന്നു.
"2022 മാർച്ചിൽ ഞങ്ങൾ ഐപിഒയ്ക്ക് അപേക്ഷിച്ചതിന് ശേഷം എന്റെ കമ്പനിയുടെ സാധ്യതകൾ വളരെയധികം മാറിയിട്ടുണ്ട്. അതിനുശേഷം ഞങ്ങളുടെ ലാഭക്ഷമതയും ആസ്തി അടിത്തറയും വർദ്ധിച്ചു," ആലുക്കാസ് കൂട്ടിച്ചേർത്തു.
കമ്പനിയിൽ സംഭവിച്ച ഈ അനുകൂല മാറ്റങ്ങളെല്ലാം റീ-ഫയലിംഗിൽ പ്രതിഫലിപ്പിക്കുമെന്നും ഇത് ഓഹരി വില്പന ഒരു വലിയ വിജയമായിത്തീരാൻ തീർച്ചയായും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.