25 July 2023 7:40 AM GMT
Summary
- വെള്ളി വിലയിലും ഇന്ന് ഇടിവ്
- നിക്ഷേപകര്‍ കേന്ദ്ര ബാങ്കുകളുടെ പ്രഖ്യാപനത്തിന് കാക്കുന്നു
- ആഗോള വിപണിയിലെ വില ഔണ്‍സിന് 1953 - 1964 ഡോളര്‍ എന്ന നിലയില്‍
രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണ വില ഇന്ന് വീണ്ടും ഇടിവിലേക്ക് നീങ്ങി. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില ഞായറാഴ്ചയ്ക്കു ശേഷം ഇന്നലെയും മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപയുടെ ഇടിവോടെ 5500 രൂപയാണ് ഇന്നത്തെ വില. പവന് 44000 രൂപ , ഇന്നലത്തെ വിലയില്‍ നിന്ന് 120 രൂപയുടെ ഇടിവ്. കഴിഞ്ഞദിവസങ്ങളില്‍ ഡോളര്‍ കരുത്താര്‍ജ്ജിച്ചതാണ് പ്രധാനമായും സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. ഫെഡ് റിസര്‍വ് നയ പ്രഖ്യാപനത്തിനു മുന്നോടിയായി ആഗോള തലത്തില്‍ നിക്ഷേപകര്‍ പുലര്‍ത്തുന്ന ജാഗ്രതയും സ്വര്‍ണത്തിന് തിരിച്ചടിയാകുന്നുണ്ട്.
24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 6,000 രൂപയാണ് വില, ഇന്നലത്തെ വിലയില്‍ നിന്നും 16 രൂപയുടെ ഇടിവ്. പവന് 48,000 രൂപയാണ്, ഇന്നലത്തെ വിലയില്‍ നിന്നും 128 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആഗോള തലത്തിലും സ്വര്‍ണ വില ഇന്ന് വീണ്ടും ഉയര്‍ച്ചയിലേക്ക് നീങ്ങുന്ന പ്രവണത പ്രകടമാകുന്നുണ്ട്. ഔണ്‍സിന് 1953 - 1964 ഡോളര്‍ എന്ന തലത്തിലാണ് ഇന്ന് സ്വര്ണവിലയുള്ളത്. ഫെഡ് റിസര്‍വിനു പിന്നാലെ യൂറോപ്യന്‍ കേന്ദ്ര ബാങ്കും ബാങ്ക് ഓഫ് ജപ്പാനും ഈ വാരത്തില്‍ തങ്ങളുടെ നയം പ്രഖ്യാപിക്കുന്നുണ്ട്. അതിനാല്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ വലിയ ചലനം സ്വര്‍ണത്തില്‍ ഉണ്ടാകില്ലെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ഇടിവിന്റെ സാഹചര്യത്തില്‍ വില ഔണ്‍സിന് 1935 ഡോളര്‍ വരെയും ഉയര്‍ച്ചയുടെ സാഹചര്യത്തില്‍ വില ഔണ്‍സിന് 2000 ഡോളര്‍ വരെയും പോകാമെന്നും നിരീക്ഷിക്കപ്പെടുന്നു.
ഇന്ന് 1 ഡോളറിന് 81.83 രൂപ മൂല്യത്തിലാണ് ഇന്ത്യയിലെ വിനിമയം നടക്കുന്നത്. മാര്‍ച്ച് അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം വലിയ കുതിപ്പിന്റെ പാതയിലായിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടവും ക്രമേണയുള്ള ഇടിവും ഉണ്ടാകുകയായിരുന്നു. ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയില്‍ പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്.
സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്. വെള്ളി വില ഗ്രാമിന് 50 പൈസയുടെ ഇടിവോടെ 80 രൂപ എന്ന നിലയിലേക്കെത്തി. 8 ഗ്രാം വെള്ളിക്ക് 640 രൂപയാണ് വില, 4 രൂപയുടെ ഇടിവ്.