30 Dec 2022 5:43 AM GMT
Summary
- ഈ മാസം ആറ് തവണയാണ് 22 കാരറ്റ് സ്വര്‍ണം പവന് 40,000 രൂപയ്ക്ക് മുകളില്‍ എത്തുന്നത്.
കൊച്ചി: വര്‍ഷം അവസാനിക്കാന്‍ വെറും ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 240 രൂപ വര്‍ധിച്ച് 40,280 രൂപയായി (22 കാരറ്റ്). ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5,035 രൂപയായിട്ടുണ്ട്. ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. കഴിഞ്ഞ ദിവസം പവന് 80 രൂപ കുറഞ്ഞ് 40,040 രൂപയിലെത്തിയിരുന്നു.
ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 264 രൂപ വര്‍ധിച്ച് 43,944 രൂപയും, ഗ്രാമിന് 33 രൂപ വര്‍ധിച്ച് 5,493 രൂപയുമായിട്ടുണ്ട്. ഈ മാസം ആറ് തവണയാണ് 22 കാരറ്റ് സ്വര്‍ണം പവന് 40,000 രൂപയ്ക്ക് മുകളില്‍ എത്തുന്നത്. ഇന്ന് വെള്ളി വില ഗ്രാമിന് 50 പൈസ വര്‍ധിച്ച് 74.50 രൂപയും എട്ട് ഗ്രാമിന് 4 രൂപ വര്‍ധിച്ച് 596 രൂപയും ആയിട്ടുണ്ട്.
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 16 പൈസ വര്‍ധിച്ച് 82.71ല്‍ എത്തി. ആഭ്യന്തര വിപണിയിലെ ഉണര്‍വാണ് രൂപയ്ക്കും നേട്ടമായത്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ 82.77 എന്ന നിലയിലായിരുന്നു രൂപ.
ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏഴ് പൈസ കുറഞ്ഞ് 82.87ല്‍ എത്തിയിരുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 1.20 ശതമാനം കുറഞ്ഞ് 82.26 ഡോളറില്‍ എത്തി (ഇന്ന് രാവിലെ 10.48 പ്രകാരം).
ഇന്ന് ആദ്യഘട്ട വ്യാപാരത്തില്‍ ആഭ്യന്തര ഓഹരി വിപണിയില്‍ ബിഎസ്ഇ സെന്‍സെക്സ് 179.33 പോയിന്റ് അഥവാ 0.29 ശതമാനം ഉയര്‍ന്ന് 61,313.21ലും എന്‍എസ്ഇ നിഫ്റ്റി 54.55 പോയിന്റ് അഥവാ 0.3 ശതമാനം ഉയര്‍ന്ന് 18,245.55 ലും എത്തി.