image

5 Dec 2022 5:53 AM GMT

Gold

വര്‍ഷാവസാനം സ്വര്‍ണം കുതിപ്പില്‍: അഞ്ച് ദിനം കൊണ്ട് 920 രൂപ വര്‍ധന

MyFin Desk

വര്‍ഷാവസാനം സ്വര്‍ണം കുതിപ്പില്‍: അഞ്ച് ദിനം കൊണ്ട് 920 രൂപ വര്‍ധന
X

Summary

  • കഴിഞ്ഞ അഞ്ച് ദിനങ്ങളിലെ കണക്ക് നോക്കിയാല്‍ സ്വര്‍ണവിലയില്‍ 920 രൂപയുടെ വര്‍ധനയാണുണ്ടായത്.
  • ഏതാനും ദിവസങ്ങളായി വെള്ളി വിലയും മുകളിലേക്കാണ്.
  • ആദ്യഘട്ട വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപ നേട്ടത്തില്‍.


കൊച്ചി: സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ന് പവന് 120 രൂപ വര്‍ധിച്ച് 39,680 രൂപയില്‍ എത്തി (22 കാരറ്റ്). ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,960 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച്ച പവന് 160 രൂപ വര്‍ധിച്ച് 39,560 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ അഞ്ച് ദിനങ്ങളിലെ കണക്ക് നോക്കിയാല്‍ സ്വര്‍ണവിലയില്‍ 920 രൂപയുടെ വര്‍ധനയാണുണ്ടായത്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 128 രൂപ വര്‍ധിച്ച് 43,288 രൂപയായി. ഗ്രാമിന് 16 രൂപ വര്‍ധിച്ച് 5,411 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി വില ഗ്രാമിന് 90 പൈസ വര്‍ധിച്ച് 72.50 രൂപയായി. എട്ട് ഗ്രാമിന് 7.20 രൂപ വര്‍ധിച്ച് 580 രൂപയിലെത്തി.

ഓഹരികള്‍ താഴേയ്ക്ക്, രൂപ നേട്ടത്തില്‍

ആദ്യഘട്ട വ്യാപാരത്തില്‍ ഇന്ത്യന്‍ ഓഹരി സൂചികകള്‍ താഴേയ്ക്ക്. സെന്‍സെക്‌സ് 156.76 പോയിന്റ് താഴ്ന്ന് 62,711.74ലും എന്‍എസ്ഇ നിഫ്റ്റി 38.95 പോയിന്റ് താഴ്ന്ന് 18,657.15 ലെത്തി (രാവിലെ 10:01 പ്രകാരം). ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപ നേട്ടത്തില്‍. ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഉയര്‍ന്ന് 81.25ല്‍ എത്തി. വിദേശ വിപണിയില്‍ ഡോളറിന്റെ കരുത്തു കുറഞ്ഞതാണ് രൂപയ്ക്ക് നേട്ടമായ ഘടകങ്ങളിലൊന്ന്.

ആഭ്യന്തര ഓഹരികള്‍ ദുര്‍ബലമായിരുന്നതും മറ്റൊരു ഘടകമായിരുന്നുവെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ 81.26 എന്ന നിലയിലായിരുന്നു രൂപ. വെള്ളിയാഴ്ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 7 പൈസ താഴ്ന്ന് 81.33ല്‍ എത്തിയിരുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.82 ശതമാനം വര്‍ധിച്ച് 86.27ല്‍ എത്തി (രാവിലെ 11.04 പ്രകാരം).