21 March 2023 11:05 AM IST
Summary
- ഇക്കഴിഞ്ഞ ശനിയാഴ്ച്ച പവന് 1,200 രൂപ വര്‍ധിച്ച് 44,240 രൂപയായിരുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 44,000 രൂപയായി (22 കാരറ്റ്). ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,500 രൂപയാണ് വിപണി വില. കഴിഞ്ഞ ദിവസം പവന് 400 രൂപ കുറഞ്ഞ് 43,840 രൂപയായിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 176 രൂപ വര്‍ധിച്ച് 48,000 രൂപയായിട്ടുണ്ട്. ഗ്രാമിന് 22 രൂപ വര്‍ധിച്ച് 6,000 രൂപയാണ് വിപണി വില.
ഇക്കഴിഞ്ഞ ശനിയാഴ്ച്ച പവന് 1,200 രൂപ വര്‍ധിച്ച് 44,240 രൂപയായിരുന്നു. ഇത് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതിലെ റെക്കോര്‍ഡ് നിരക്കാണിത്. ഇന്ന് വെള്ളി വിലയലും നേരിയ വര്‍ധനയുണ്ട്. എട്ട് ഗ്രാമിന് 80 പൈസ വര്‍ധിച്ച് 597.60 രൂപയും ഗ്രാമിന് 10 പൈസ വര്‍ധിച്ച് 74.70 രൂപയും ആയിട്ടുണ്ട്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്സ് 334.32 പോയിന്റ് ഉയര്‍ന്ന് 57,963.27ലും നിഫ്റ്റി 94.9 പോയിന്റ് ഉയര്‍ന്ന് 17,083.30ലും എത്തി.
ആദ്യഘട്ട വ്യാപാരത്തിനിടെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഇടിഞ്ഞ് 82.62 ഡോളറായി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ 82.54 എന്ന നിലയിലായിരുന്നു രൂപ. ബ്രെന്റ് ക്രൂഡ് വില ബാരലിന് 73.09 യുഎസ് ഡോളറായിട്ടുണ്ട്.