image

31 March 2023 10:58 AM IST

Gold

സ്വര്‍ണവില വീണ്ടും ₹.44,000-ല്‍, രൂപയും നേട്ടത്തില്‍

MyFin Desk

സ്വര്‍ണവില വീണ്ടും ₹.44,000-ല്‍, രൂപയും നേട്ടത്തില്‍
X

Summary

  • കഴിഞ്ഞ ഏതാനും ദിവസമായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്.


കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 240 രൂപ വര്‍ധിച്ച് 44,000 രൂപയായി. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 5,500 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 264 രൂപ വര്‍ധിച്ച് 48,000 രൂപയായി. ഗ്രാമിന് 33 രൂപ വര്‍ധിച്ച് 6,000 രൂപയാണ് വിപണി വില.

ഇന്ന് വെള്ളി വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്. എട്ട് ഗ്രാമിന് 10.40 രൂപ വര്‍ധിച്ച് 620 രൂപയും, ഗ്രാമിന് 1.30 രൂപ വര്‍ധിച്ച് 77.50 രൂപയുമായിട്ടുണ്ട്. ആഭ്യന്തര ഓഹരി വിപണി നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്സ് 705.26 പോയിന്റ് ഉയര്‍ന്ന് 58,665.35ലും, നിഫ്റ്റി 196.95 പോയിന്റ് ഉയര്‍ന്ന് 17,277.65ലും എത്തി. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 24 പൈസ ഉയര്‍ന്ന് 82.10ല്‍ എത്തി.