image

26 July 2023 5:53 AM GMT

Gold

സ്വര്‍ണ വിലയില്‍ ഇന്ന് ഉയര്‍ച്ച

MyFin Desk

Gold Price Updation 26 07
X

Summary

  • ആഗോളതലത്തില്‍ ഔണ്‍സിന് 1963 - 1967 ഡോളര്‍
  • വെള്ളിവിലയിലും വര്‍ധന
  • ഡോളറിന്‍റെ മൂല്യത്തില്‍ ഇടിവ്


സംസ്ഥാനത്തെ സ്വര്‍ണവില ഇന്ന് ഉയര്‍ച്ചയിലേക്ക് തിരിച്ചെത്തി. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപയുടെ വര്‍ധനവോടെ 5515 രൂപയാണ് വില. ഇന്നലെ 15 രൂപയുടെ ഇടിവാണ് ഉണ്ടായിരുന്നത്. അതിനു മുമ്പ് കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില ഞായറാഴ്ചയിലും തിങ്കളാഴ്ചയിലും മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്ന് 22 കാരറ്റ് പവന് 120 രൂപയുടെ വര്‍ധനയോടെ 44,120 രൂപയാണ് വില.

24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 16 രൂപയുടെ വര്‍ധനയോടെ 6,016 രൂപയാണ് വില, ഇന്നലെ 16 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. പവന് 48,120 രൂപയാണ് വില, ഇന്നലത്തെ വിലയില്‍ നിന്നും 128 രൂപയുടെ വര്‍ധന. ആഗോള തലത്തിലും സ്വര്‍ണ വില ഇന്ന് വീണ്ടും ഉയര്‍ച്ചയിലേക്ക് നീങ്ങുന്ന പ്രവണത പ്രകടമാകുന്നുണ്ട്. ഔണ്‍സിന് 1963 - 1967 ഡോളര്‍ എന്ന തലത്തിലാണ് ഇന്ന് സ്വര്‍ണവില. ഫെഡ് റിസര്‍വിനു പിന്നാലെ യൂറോപ്യന്‍ കേന്ദ്ര ബാങ്കും ബാങ്ക് ഓഫ് ജപ്പാനും ഈ വാരത്തില്‍ തങ്ങളുടെ നയം പ്രഖ്യാപിക്കുന്നുണ്ട്. നയ പ്രഖ്യാപനങ്ങള്‍ വാരാന്ത്യത്തോടെ സ്വര്‍ണവിലയിലെ വലിയ ചലനങ്ങള്‍ക്ക് ഇടയാക്കിയേക്കാം.

ഇന്ന് 1 ഡോളറിന് 81.99 രൂപ മൂല്യത്തിലാണ് ഇന്ത്യയിലെ വിനിമയം നടക്കുന്നത്. മാര്‍ച്ച് അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം വലിയ കുതിപ്പിന്‍റെ പാതയിലായിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടവും ക്രമേണയുള്ള ഇടിവും ഉണ്ടാകുകയായിരുന്നു. ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയില്‍ പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്.

സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വെള്ളി വില ഗ്രാമിന് 40 പൈസയുടെ വര്‍ധനയോടെ 80.40 രൂപ എന്ന നിലയിലേക്കെത്തി. 8 ഗ്രാം വെള്ളിക്ക് 643.20 രൂപയാണ് വില, 3.20 രൂപയുടെ ഇടിവ്.