16 Dec 2022 5:48 AM GMT
സ്വർണ വില തുടർച്ചയായ രണ്ടാം ദിവസവും ഇടിഞ്ഞു. വെള്ളിയാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞു. ബുധനാഴ്ച വിലയില്‍ കുതിച്ച് ചാട്ടമുണ്ടായെങ്കിലും വ്യാഴാഴ്ച ഗ്രാമിന് 40 രൂപ കുറഞ്ഞിരുന്നു. ഇന്ന് പവന് 160 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 4970 രൂപയാണ്. ഒരു പവന്‍ വില 39,760 രൂപ. 24 കാരട്ട് സ്വര്‍ണം ഒരു ഗ്രാമിന് ഇന്നത്തെ വില 5,422 രൂപയാണ്.
ബുധനാഴ്ച പവന് 400 രൂപ കൂടി ഈ മാസത്തെ ഏറ്റവും ഉയര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 5,030 രൂപയും പവന് 40,240 രൂപയുമായിരുന്നു വില. ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച (ഡിസംബര്‍ 12) പവന് 80 രൂപ കുറഞ്ഞ് 39,840 രൂപയിലെത്തിയിരുന്നു.
ഡിസംബറിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ആദ്യ ദവിസമായിരുന്നു. ഡിസംബര്‍ ഒന്നിന് ഗ്രാമിന് 4,875 രൂപയും പവന് 39,000 രൂപയും രേഖപ്പെടുത്തി. യുഎസ് ഫെഡിന്റെ നിലപാടുകള്‍ സ്വര്‍ണവിപണിയെ പിന്തുണയ്ക്കുന്നതാണെന്നാണ് വിലയിരുത്തലുകള്‍. ആഗോള സാഹചര്യത്തിലെ അസംതുലിതാവസ്ഥയാണ് സ്വർണവിലയിലെ ഏറ്റക്കുറച്ചിലിന് കാരണം.