18 July 2023 6:13 AM GMT
Summary
- ഇന്നലെ വൈകിട്ടോടെ സ്വര്‍ണ വില നേരിയ തോതില്‍ ഇടിഞ്ഞിരുന്നു
- വെള്ളി വിലയില്‍ ഇന്നും ഇടിവ്
- ആഗോള വിപണിയിലും സ്വര്‍ണം കരുത്താര്‍ജ്ജിക്കുന്നു
സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന. തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളില്‍ ഒരേ നിലവാരത്തിലായിരുന്നു സ്വര്‍ണ വില ഇന്നലെ വൈകിട്ടോടെ നേരിയ ഇടിവ് പ്രകടമാക്കിയിരുന്നു. അതിനു മുമ്പ് ജൂലൈ 12നും 13നുമായി ഗ്രാമിന് 55 രൂപയുടെയും പവന് 440 രൂപയുടെയും വര്‍ധന സ്വര്‍ണവിലയില്‍ ഉണ്ടായിരുന്നു. ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില ഗ്രാമിന് 12 രൂപയുടെ വര്‍ധനയോടെ 5510 രൂപയില്‍എത്തി. പവന് 44,080 രൂപയാണ് ഇന്നത്തെ വില, കഴിഞ്ഞ ദിവസങ്ങളിലെ വിലയില്‍ നിന്ന് 96 രൂപയുടെ വര്‍ധന . രണ്ടു മാസത്തോളം നീണ്ട ചാഞ്ചാട്ടത്തിനും ഇടിവിനും ശേഷമാണ് സ്വര്‍ണ വില വീണ്ടും ഉയര്‍ന്ന തലത്തിലേക്ക് നീങ്ങുന്നത്.
24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 6,010 രൂപയാണ് വില, ഇന്നലത്തെ വിലയില്‍ നിന്ന് 12 രൂപയുടെ വര്‍ധന. പവന് 48,080 രൂപയാണ് , ഇന്നലത്തെ വിലയില്‍ നിന്ന് 96 രൂപയുടെ വര്‍ധന. ആഗോള തലത്തില്‍ ഔണ്‍സിന് 1954 - 1962ഡോളര്‍ എന്ന തലത്തിലാണ് ഇന്ന് സ്വര്‍ണവില. യുഎസ് പണപ്പെരുപ്പം പരിമിതപ്പെട്ടതും വരാനിരിക്കുന്ന ഫെഡ് റിസര്‍വ് യോഗവും സ്വര്‍ണവിലയ്ക്ക് അനുകൂലമായി മാറിയേക്കാം. ഇന്ന് 1 ഡോളറിന് 82.17 രൂപയാണ് മൂല്യം.
വെള്ളിവിലയില്‍ ഇന്ന് പക്ഷേ ഇടിവാണ് രേഖപ്പെടുത്തിയത്. 1 ഗ്രാം വെള്ളിയുടെ വില ഗ്രാമിന് 10 പൈസയുടെ ഇടിവോടെ 81.40 രൂപയില്‍ എത്തി. 8 ഗ്രാം വെള്ളിക്ക് 651.20 രൂപയാണ് വില. ഇന്നലത്തെ വിലയില്‍ നിന്ന് 80 പൈസയുടെ ഇടിവ്.