image

1 Dec 2022 5:39 AM GMT

Gold

മാസത്തിന്റെ ആദ്യദിനം സ്വര്‍ണവില 39,000ല്‍

MyFin Desk

gold price
X

Summary

വെള്ളി വിലയിലും ഇന്ന് വര്‍ധനവുണ്ടായിട്ടുണ്ട്.


കൊച്ചി: മാസത്തിന്റെ ആദ്യദിനം സ്വര്‍ണവില പവന് 160 രൂപ വര്‍ധിച്ച് 39,000 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4,875 രൂപയായിട്ടുണ്ട് (22 കാരറ്റ്). കഴിഞ്ഞ ദിവസം പവന് 72 രൂപ വര്‍ധിച്ച് 38,840 രൂപയായിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 168 രൂപ വര്‍ധിച്ച് 42,544 രൂപയായി. ഗ്രാമിന് 21 രൂപ വര്‍ധിച്ച് 5,318 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി വില ഗ്രാമിന് 2.20 രൂപ വര്‍ധിച്ച് 63.60 രൂപയായി. എട്ട് ഗ്രാമിന് 17.60 രൂപ വര്‍ധിച്ച് 508.80 രൂപയായി.

കഴിഞ്ഞ ഏഴു ദിവസങ്ങളിലും തുടര്‍ച്ചയായി നേട്ടത്തില്‍ തുടരുന്ന വിപണി, ഇന്നും ആദ്യഘട്ട വ്യാപാരത്തില്‍ ലാഭത്തിലാണ്. വ്യപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ്, 483.42 പോയിന്റ് വര്‍ധിച്ച് 63,583.07 ലും, നിഫ്റ്റി 129.25 പോയിന്റ് ഉയര്‍ന്ന് 18,887.60 ലുമെത്തി.

സെന്‍സെക്‌സില്‍, ടെക്ക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്നോളജീസ്, വിപ്രോ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച്ഡിഎഫ് സി ബാങ്ക്, ലാര്‍സെന്‍ ആന്‍ഡ് റ്റിയുബ്രോ, എച്ച്ഡിഎഫ് സി എന്നിവ നേട്ടത്തിലാണ്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍ടിപിസി എന്നിവ നഷ്ടത്തിലാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 2.89 ശതമാനം വര്‍ധിച്ച് 85.43 ഡോളറിലെത്തി (2022 ഡിസംബര്‍ 1, രാവിലെ 11.01 പ്രകാരം).