image

29 March 2023 5:45 AM

Gold

സ്വര്‍ണവില ചാഞ്ചാട്ടത്തില്‍ തന്നെ

MyFin Desk

Gold Price Kerala
X

Summary

  • കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പതിവാണ്.


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 43,760 രൂപയായി (22 കാരറ്റ്). ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,470 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 168 രൂപ കുറഞ്ഞ് 43,600 രൂപയായിരുന്നു.

ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 176 രൂപ വര്‍ധിച്ച് 47,736 രൂപയായിട്ടുണ്ട്. ഗ്രാമിന് 22 രൂപ വര്‍ധിച്ച് 5,967 രൂപയാണ് വിപണി വില. ഇന്ന് വെള്ളി വിലയിലും വര്‍ധനയുണ്ട്. എട്ട് ഗ്രാമിന് 2.40 രൂപ വര്‍ധിച്ച് 608 രൂപയും ഗ്രാമിന് 30 പൈസ വര്‍ധിച്ച് 76 രൂപയും ആയിട്ടുണ്ട്.

ആഭ്യന്തര ഓഹരി വിപണി ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്സ് 218.68 പോയിന്റ് ഉയര്‍ന്ന് 57,832.40ലും, നിഫ്റ്റി 71.5 പോയിന്റ് ഉയര്‍ന്ന് 17,023.20ലും എത്തി.

ആദ്യഘട്ട വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്ന നിലയിലാണ്. രൂപയുടെ മൂല്യം 10 പൈസ ഇടിഞ്ഞ് 82.26ല്‍ എത്തി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 78.98 ഡോളറായിട്ടുണ്ട്.