image

28 July 2023 6:16 AM GMT

Gold

വീണ്ടും ഇടിഞ്ഞ് സ്വര്‍ണവില

MyFin Desk

Gold Price Updation 28 07
X

Summary

  • ആഗോള തലത്തിലും വില കുറഞ്ഞു
  • ഡോളറിനെതിരേ രൂപയ്ക്ക് ഇടിവ്
  • വെള്ളിവിലയിലും കുറവ്


സംസ്ഥാനത്തെ സ്വര്‍ണവില ഇന്ന് ഇടിവിലേക്ക് നീങ്ങി. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 35 രൂപയുടെ ഇടിവോടെ 5510 രൂപയാണ് വില. പവന് 280 രൂപയുടെ ഇടിവോടെ 44,080 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 360 രൂപയുടെ വര്‍ധന 22 കാരറ്റ് പവന് രേഖപ്പെടുത്തിയിരുന്നു. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 38 രൂപയുടെ വര്‍ധനയോടെ 6,011 രൂപയാണ് വില. പവന് 48,088 രൂപയാണ് ഇന്നത്തെ വില, ഇന്നലത്തെ വിലയില്‍ നിന്നും 304 രൂപയുടെ ഇടിവ്. ഔണ്‍സിന് 1942 - 1957 ഡോളര്‍ എന്ന തലത്തിലാണ് ആഗോള തലത്തില്‍ ഇന്ന് സ്വര്‍ണവില.

ഇന്ന് ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞു. 1 ഡോളറിന് 82.26 രൂപ മൂല്യത്തിലാണ് ഇന്ത്യയിലെ വിനിമയം നടക്കുന്നത്. മാര്‍ച്ച് അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം വലിയ കുതിപ്പിന്‍റെ പാതയിലായിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടവും ക്രമേണയുള്ള ഇടിവും ഉണ്ടാകുകയായിരുന്നു. ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയില്‍ പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്. എന്നാല്‍ വീണ്ടും ഉയരങ്ങളിലേക്ക് നീങ്ങുന്ന പ്രവണത കഴിഞ്ഞ വാരങ്ങളില്‍ പ്രകടമായിട്ടുണ്ട്.

സംസ്ഥാനത്തെ വെള്ളിവിലയിലും തുടര്‍ച്ചയായ രണ്ടു ദിവസങ്ങളിലെ ഉയര്‍ച്ചയ്ക്കു ശേഷം ഇന്ന് ഇടിവുണ്ടായി. വെള്ളി വില ഗ്രാമിന് 2 രൂപയുടെ ഇടിവോടെ 79.50 രൂപ എന്ന നിലയിലേക്കെത്തി. 8 ഗ്രാം വെള്ളിക്ക് 636 രൂപയാണ് വില, 16 രൂപയുടെ ഇടിവ്.