image

8 Aug 2023 6:06 AM GMT

Gold

കയറ്റിറക്കങ്ങള്‍ തുടര്‍ന്ന് സ്വര്‍ണം; ഇന്ന് ഇടിവ്

MyFin Desk

കയറ്റിറക്കങ്ങള്‍ തുടര്‍ന്ന് സ്വര്‍ണം; ഇന്ന് ഇടിവ്
X

Summary

  • വെള്ളി വിലയിലും ഇന്ന് ഇടിവ്
  • ആഗോള വിപണിയിലും ഇന്ന് ഇടിവ്


ഇന്ന് സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന് 22കാരറ്റ് ഗ്രാമിന് 10 രൂപയുടെ ഇടിവോടെ 5505 രൂപയാണ് വില. പവന് 80 രൂപയുടെ ഇടിവോടെ 44,040 രൂപയാണ് ഇന്നത്തെ വില. ശനിയാഴ്ച 22കാരറ്റ് ഗ്രാമിന് 22രൂപ വര്‍ധിച്ച് 5515രൂപയിൽ എത്തിയ സ്വര്‍ണ വില ഞായറാഴ്ചയ്ക്കു ശേഷം തിങ്കളാഴ്ചയും മാറ്റമില്ലാതെ തുടര്‍ന്നു. 24കാരറ്റ് സ്വര്‍ണം ഗ്രാമിന് ഇന്ന് 10 രൂപ ഇടിഞ്ഞ് 6006 രൂപയിലെത്തി. 24 കാരറ്റ് പവന് 48,048 രൂപയാണ് ഇന്നത്തെ വില, 80 രൂപയുടെ വില. ഔണ്‍സിന് 1934.38 ( 08 Aug, 2023 | 11:26 IST) എന്ന തലത്തിലാണ് ആഗോള തലത്തില്‍ സ്വര്‍ണവില പുരോഗമിക്കുന്നത്.

മാര്‍ച്ച് അവസാനം മുതല്‍ മേയ് രണ്ടാം വാരം വരെയുള്ള കാലയളവില്‍ സ്വര്‍ണം വലിയ കുതിപ്പിന്റെ പാതയിലായിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വിലയില്‍ തുടര്‍ച്ചയായ ചാഞ്ചാട്ടവും ക്രമേണയുള്ള ഇടിവും ഉണ്ടാകുകയായിരുന്നു. ജൂണില്‍ വെറും 7 ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ജൂലൈയില്‍ പൊതുവേ ചാഞ്ചാട്ടമാണ് വിലയില്‍ കണ്ടത്. ഇത് ഓഗസ്റ്റിലും തുടരുകയാണ്.

സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ന് വെള്ളി ഗ്രാമിന് 1 രൂപയുടെ ഇടിവോടെ 77.30 ആണ് വില. എട്ട് ഗ്രാം വെള്ളിക്ക് ഇന്ന് 618.40 രൂപയാണ്, 8 രൂപയുടെ ഇടിവ്. 1 ഡോളറിനെതിരേ 82.80 രൂപ എന്ന നിലയാണ് ഇന്ന് കറന്‍സി വിനിമയം പുരോഗമിക്കുന്നത്.