image

29 Dec 2022 5:01 AM GMT

Gold

വില കുറഞ്ഞെങ്കിലും 40,000 രൂപയില്‍ നിന്നും പിടിവിടാതെ സ്വര്‍ണം

MyFin Desk

Gold Price
X

Summary

  • നിലവിലെ സാഹചര്യം കണക്കാക്കിയാല്‍ വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നേക്കും


കൊച്ചി: സ്വര്‍ണവില ഇന്ന് ഇടിവിലാണെങ്കിലും പവന് 40,000 രൂപ എന്ന നിലയില്‍ നിന്നും മാറ്റമില്ല. പവന് 80 രൂപ കുറഞ്ഞ് 40,040 രൂപയിലും ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,005 രൂപയിലും എത്തി (22 കാരറ്റ്). ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ കുറഞ്ഞ് 43,680 രൂപയും, ഗ്രാമിന് 11 രൂപ കുറഞ്ഞ് 5,460 രൂപയുമായി.

കഴിഞ്ഞ ദിവസം പവന് 160 രൂപ വര്‍ധിച്ച് 40,120 രൂപയായിരുന്നു. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 74.60 രൂപയും എട്ട് ഗ്രാമിന് 596.80 രൂപയുമാണ് വിപണി വില.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ കാര്യമായ വ്യതിയാനം വന്നില്ല. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 82.77 എന്ന നിലയിലായിരുന്നു രൂപ.വൈകാതെ തന്നെ മൂല്യം 82.76 എന്ന നിരക്കിലെത്തി.

കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏഴ് പൈസ ഉയര്‍ന്ന് 82.80ല്‍ എത്തിയിരുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.31 ശതമാനം ഇടിഞ്ഞ് 83 ഡോളറായി.

ആഭ്യന്തര ഓഹരി വിപണിയില്‍ ബിഎസ്ഇ സെന്‍സെക്സ് 346.35 പോയിന്റ് അഥവാ 0.57 ശതമാനം താഴ്ന്ന് 60,563.93 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. എന്‍എസ്ഇ നിഫ്റ്റി 103.10 പോയിന്റ് അഥവാ 0.57 ശതമാനം ഇടിഞ്ഞ് 18,019.40 എന്ന നിലയിലെത്തി.