3 April 2023 2:51 PM IST
Summary
- ഏതാനും ആഴ്ച്ചകളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 43,760 രൂപയായി (22 കാരറ്റ്). ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,470 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 264 രൂപ കുറഞ്ഞ് 47,736 രൂപയായിട്ടുണ്ട്. ഗ്രാമിന് 33 രൂപ കുറഞ്ഞ് 5,967 രൂപയാണ് വില.
ഇന്ന് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. എട്ട് ഗ്രാമിന് 4.80 രൂപ കുറഞ്ഞ് 616.80 രൂപയും ഗ്രാമിന് 60 പൈസ കുറഞ്ഞ് 77.10 രൂപയുമായിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 84.31 യുഎസ് ഡോളറായിട്ടുണ്ട്.