image

28 March 2023 6:37 AM

Gold

സ്വര്‍ണവിലയില്‍ ഇടിവ്

MyFin Desk

gold price updates
X

Summary

  • സ്വര്‍ണവിലയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചാഞ്ചാട്ടം പ്രകടമാണെങ്കിലും പവന്റെ വില 40,000 രൂപയ്ക്ക് മുകളില്‍ തന്നെ തുടരുകയാണ്.


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 168 രൂപ കുറഞ്ഞ് 43,600 രൂപയായി (22 കാരറ്റ്). ഗ്രാമിന് 21 രൂപ കുറഞ്ഞ് 5,450 രൂപയാണ് വിപണി വില. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്.

ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 192 രൂപ കുറഞ്ഞ് 47,560 രൂപയായി. ഗ്രാമിന് 24 രൂപ കുറഞ്ഞ് 5,945 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. എട്ട് ഗ്രാമിന് 2.40 രൂപ കുറഞ്ഞ് 605.60 രൂപയും ഗ്രാമിന് 30 പൈസ കുറഞ്ഞ് 75.70 രൂപയും ആയിട്ടുണ്ട്.

ആഭ്യന്തര ഓഹരി വിപണി ഇന്ന് നേട്ടത്തിലാണ് ആരംഭിച്ചത്. സെന്‍സെക്സ് 295.59 പോയിന്റ് ഉയര്‍ന്ന് 57,949.45ലും നിഫ്റ്റി 76.05 പോയിന്റ് ഉയര്‍ന്ന് 17,061.75ലും എത്തി. ആദ്യഘട്ട വ്യാപാരത്തില്‍ ഡോളറിനെതെിരെ രൂപയുടെ മൂല്യം 15 പൈസ ഉയര്‍ന്ന് 82.16 ല്‍ എത്തി.