15 March 2023 11:08 AM IST
Summary
- ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ കുറഞ്ഞ് 46,296 രൂപയായി.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഇന്ന് പവന് 80 രൂപ കുറഞ്ഞ് 42,440 രൂപയായി (22 കാരറ്റ്) ഗ്രാമിന് 10 രൂപ കുറഞ്ഞ് 5.305 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 560 രൂപ വര്‍ധിച്ച് 42,520 രൂപയായിരുന്നു. ഇത് കേരളത്തില്‍ ഇതുവരെയുള്ളതിരെ റെക്കോര്‍ഡ് നിരക്കാണ്.
ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 88 രൂപ കുറഞ്ഞ് 46,296 രൂപയായി. ഗ്രാമിന് 11 രൂപ കുറഞ്ഞ് 5,787 രൂപയായിട്ടുണ്ട്. ഇന്ന് വെള്ളി വിലയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. എട്ട് ഗ്രാമിന് 4രൂപ വര്‍ധിച്ച് 580 രൂപയും ഗ്രാമിന് 50 പൈസ വര്‍ധിച്ച 72.50 രൂപയുമായിട്ടുണ്ട്.
ഇന്ന് ബിഎസ്ഇ സെന്‍സെക്‌സ് 440.04 പോയിന്റ് അല്ലെങ്കില്‍ 0.76 ശതമാനം ഉയര്‍ന്ന് 58,340.23 ലും എന്‍എസ്ഇ നിഫ്റ്റി 109.60 പോയിന്റ് അല്ലെങ്കില്‍ 0.64 ശതമാനം ഉയര്‍ന്ന് 17,152.90 ലും എത്തി. വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 7 പൈസ ഉയര്‍ന്ന് 82.30 ആയിട്ടുണ്ട്.