23 Feb 2023 5:04 AM
Summary
- ഇന്ന് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 41,440 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5,180 രൂപയാണ് വിപണി വില (22 കാരറ്റ്). കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പവന് 80 രൂപ കുറഞ്ഞ് 41,680 രൂപയായിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 176 രൂപ കുറഞ്ഞ് 45,208 രൂപയായി. ഗ്രാമിന് 22 രൂപ കുറഞ്ഞ് 5,651 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഇന്ന് വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. എട്ട് ഗ്രാമിന് 4 രൂപ കുറഞ്ഞ് 572 രൂപയും, ഗ്രാമിന് 50 പൈസ കുറഞ്ഞ് 71.50 രൂപയുമാണ് വിപണി വില. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 11 പൈസ ഉയര്‍ന്ന് 82.77ല്‍ എത്തി. ഇന്ത്യന്‍ ഓഹരി സൂചികയും ഇന്ന് താഴ്ച്ചയിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സ് 92.7 പോയിന്റ് താഴ്ന്ന് 59,652.28ലും, നിഫ്റ്റി 34.5 പോയിന്റ് താഴ്ന്ന് 17,519.80 ലും എത്തി.