20 Feb 2023 11:25 AM IST
Summary
- ഇന്ന് വെള്ളിവിലയിലും ഇടിവുണ്ടായിട്ടുണ്ട്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് 22 കാരറ്റ് സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 41,680 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,210 രൂപയായിട്ടുണ്ട്. വെള്ളിയാഴ്ച്ച പവന് 160 രൂപ കുറഞ്ഞ് 41,440 രൂപയായിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 96 രൂപ കുറഞ്ഞ് 45,464 രൂപയായി. ഗ്രാമിന് 12 രൂപ കുറഞ്ഞ് 5,683 രൂപയായി. ഇന്ന് വെള്ളിവിലയിലും ഇടിവുണ്ടായിട്ടുണ്ട്.
എട്ട് ഗ്രാമിന് 80 പൈസ കുറഞ്ഞ് 573.60 രൂപയും ഗ്രാമിന് 10 പൈസ കുറഞ്ഞ് 71.70 രൂപയുമാണ് വിപണി വില. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 16 പൈസ ഉയര്‍ന്ന് 82.66 എന്ന നിലയിലെത്തി. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 165.9 പോയിന്റ് ഉയര്‍ന്ന് 61,168.47ലും നിഫ്റ്റി 35.25 പോയിന്റ് ഉയര്‍ന്ന് 17,979.45 ലും എത്തി (രാവിലെ 9.55 പ്രകാരം).