12 Jan 2023 8:11 AM GMT
Summary
19 സംസ്ഥാനങ്ങളിലായി 530 ശാഖകളുടെ ശൃംഖലയുള്ള ബാങ്കിന് ദക്ഷിണേന്ത്യയില്‍ ശക്തമായ സാന്നിധ്യമാണുള്ളത്.
കൊച്ചി: 2023: തങ്ങളുടെ സ്വര്‍ണ പണയ മേഖല ഇപ്പോഴുള്ള 4500 കോടി രൂപയില്‍ നിന്ന് അടുത്ത അഞ്ചു വര്‍ഷത്തില്‍ മൂന്നിരട്ടി വര്‍ധനവോടെ 13500 കോടി രൂപയിലെത്തുകയാണ് ലക്ഷ്യമെന്ന് ഡിബിഎസ് ബാങ്ക് പ്രഖ്യാപിച്ചു
ഡിബിഎസ് ഗോള്‍ഡ് ലോണുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സ്വര്‍ണാഭരണങ്ങളുടെ മൂല്യം നല്‍കാന്‍ സഹായിക്കുന്നതും 30 മിനിറ്റിനുള്ളില്‍ തല്‍ക്ഷണ വിതരണം സാധ്യമാക്കുന്നതുമായ ആകര്‍ഷകമായ ഗ്രാം നിരക്കിലുള്ളതും കുറഞ്ഞ പലിശ നിരക്കുകളാണ് നല്‍കുന്നത്.
ശക്തമായ കറണ്ട്, സേവിങ്സ് അക്കൗണ്ട് (സിഎഎസ്എ) ബാലന്‍സുകളുമായി ബാങ്ക് റീട്ടെയില്‍ ഉപഭോക്തൃ നിരയില്‍ വളര്‍ച്ച പ്രകടിപ്പിച്ചിട്ടുണ്ട്. 2020 നവംബറില്‍ നടത്തിയ സംയോജനത്തിനു തുടര്‍ച്ചയായി പഴയ ലക്ഷ്മി വിലാസ് ബാങ്കിന്‍റെ എല്ലാ സംവിധാനങ്ങളേയും സിസ്റ്റങ്ങളേയും ജീവനക്കാരേയും സംയോജിപ്പിക്കുന്നത് അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. 19 സംസ്ഥാനങ്ങളിലായി 530 ശാഖകളുടെ ശൃംഖലയുള്ള ബാങ്കിന് ദക്ഷിണേന്ത്യയില്‍ ശക്തമായ സാന്നിധ്യമാണുള്ളത്.
ഡിബിഎസ് ബാങ്ക് ഇന്ത്യന്‍ വിപണിയില്‍ മികച്ച രീതിയിലാണുള്ളതെന്നും തങ്ങളുടെ ഏകീകൃത ഫ്രാഞ്ചൈസിയുടെ നേട്ടങ്ങള്‍ എല്ലാ ബിസിനസ് മേഖലകളിലും നേട്ടമുണ്ടാക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ബാങ്കിന്‍റെ വളര്‍ച്ചയെ കുറിച്ചു പ്രതികരിച്ച ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും നാഷണല്‍ ഡിസ്ട്രിബ്യൂഷന്‍ മേധാവിയുമായ ഭരത് മണി പറഞ്ഞു.