3 Dec 2022 10:37 AM IST
Summary
സ്വര്‍ണം, വെള്ളി നിരക്കുകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയര്‍ച്ചയിലാണ്.
കൊച്ചി: തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 39,560 രൂപയായി (22 കാരറ്റ്). ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4,945 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 440 രൂപ വര്‍ധിച്ച് 39,440 രൂപയിലെത്തിയിരുന്നു. ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 176 രൂപ വര്‍ധിച്ച് 43,160 രൂപയും, ഗ്രാമിന് 22 രൂപ വര്‍ധിച്ച് 5,395 രൂപയിലും എത്തിയിട്ടുണ്ട്. വെള്ളി വില ഗ്രാമിന് 60 പൈസ വര്‍ധിച്ച് 71.60 രൂപയും എട്ട് ഗ്രാമിന് 4.80 രൂപ വര്‍ധിച്ച് 572.80 രൂപയുമായിട്ടുണ്ട്.
എട്ടു ദിവസത്തെ മുന്നേറ്റത്തിന് ശേഷം നഷ്ടത്തില്‍ കഴിഞ്ഞ ദിവസം വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. ആഗോള വിപണികള്‍ ദുര്‍ബലമായതും,വിപണിയില്‍ ലാഭമെടുപ്പ് നടന്നതുമാണ് വിപണിക്ക് പ്രതികൂലമായത്. ഇന്നലെ സെന്‍സെക്‌സ് 415.69 പോയിന്റ് ഇടിഞ്ഞ് 62,868.50 ലും, നിഫ്റ്റി 116.40 പോയിന്റ് നഷ്ടത്തില്‍ 18,696.10 ലുമാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് വ്യപാരത്തിന്റെ ഒരു ഘട്ടത്തില്‍ 604.56 പോയിന്റ് ഇടിഞ്ഞ് 62,679.63 ലെത്തിയിരുന്നു.
സെന്‍സെക്‌സില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി, നെസ്ലെ, എച്ച്ഡിഎഫ് സി, ഏഷ്യന്‍ പെയിന്റ്, ബജാജ് ഫിനാന്‍സ്, പവര്‍ ഗ്രിഡ്, എന്നിവ നഷ്ടത്തിലായി. ടാറ്റ സ്റ്റീല്‍, ഡോ റെഡ്ഢി, ടെക്ക് മഹീന്ദ്ര, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്നോളജീസ്, എന്നിവ നേട്ടത്തിലായിരുന്നു.